സൗദി അല്‍ സലാം കൊട്ടാരത്തിന് സമീപം വെടിവയ്പ്പ്, മൂന്നു പേര്‍ കൊല്ലപ്പെട്ടു

റിയാദ്: സൗദി അറേബ്യയിലെ ജിദ്ദയില്‍ അല്‍ സലാം കൊട്ടാരത്തിന് സമീപമുണ്ടായ വെടിവയ്പ്പില്‍ മൂന്നു പേര്‍ കൊല്ലപ്പെട്ടു.

അക്രമിയും രണ്ട് സുരക്ഷാ ഉദ്യോഗസ്ഥരുമാണ് കൊല്ലപ്പെട്ടത്. മൂന്ന് സുരക്ഷാ ഉദ്യോഗസ്ഥര്‍ക്കു പരിക്കേറ്റു.

സൗദി സ്വദേശിയായ മന്‍സൂര്‍ അല്‍-അംരി (28) ആണ് സുരക്ഷ ജീവനക്കാര്‍ക്കു നേരെ വെടിയുതിര്‍ത്തത്. ഇയാളെ ആഭ്യന്തരമന്ത്രാലയും തിരിച്ചറിഞ്ഞു.

കലാശ്നിക്കോവ് തോക്കും മൂന്ന് മോലോറ്റോവ് കോക്ടെയ്‌ലും ഇയാളില്‍ നിന്നു സുരക്ഷാ ഉദ്യോഗസ്ഥര്‍ പിടിച്ചെടുത്തു. അല്‍ സലാം കൊട്ടാരത്തിനു സമീപമുള്ള ചെക്ക് പോസ്റ്റിലെ ഉദ്യോഗസ്ഥര്‍ക്കു നേരെയാണ് മന്‍സൂര്‍ വെടിയുതിര്‍ത്തത്.

വേനല്‍ക്കാലത്ത് രാജകുടുംബം ഔദ്യോഗിക ബിസിനസുകള്‍ നടത്തുന്നത് അല്‍ സലാം കൊട്ടാരത്തിലാണ്.

Top