എറണാകുളം പുത്തന്‍കുരിശ് ബസ് സ്റ്റാന്‍ഡിനു സമീപം തീപിടുത്തം

കൊച്ചി∙ എറണാകുളം പുത്തന്‍കുരിശ് ബസ് സ്റ്റാന്‍ഡിനു സമീപം തീപിടുത്തം. ലേഡീസ് ഫാന്‍സി ഷോപ്പിനാണ് തീപിടിച്ചത്. ഇന്നലെ രാത്രിയാണ് തീ പടർന്നത്. ഫയര്‍ഫോഴ്സ്  രക്ഷാപ്രവര്‍ത്തനം തുടർന്നുകൊണ്ടിരിക്കുകയാണ്.കൂടുതൽ പ്രദേശത്തേക്ക് തീ പടരുന്നത് തടയാൻ ശ്രമങ്ങൾ ആരംഭിച്ചു. പൂർണമായും തീ അണയ്ക്കാൻ സാധിച്ചിട്ടില്ലെങ്കിലും ആശങ്കപ്പെടാനില്ലെന്ന് അധികൃതർ അറിയിച്ചു.

കടയ്ക്ക് ഉള്ളിലുള്ള സാധനങ്ങൾ കത്തിനശിച്ചു. തീ പിടുത്തതിന്റെ കാരണം വ്യക്തമല്ല.

Top