തെലങ്കാനയിലെ ഹൈഡ്രോ ഇലക്ട്രിക് പ്ലാന്റില്‍ തീപിടുത്തം

ഹൈദരാബാദ്: തെലങ്കാനയിലെ ഹൈഡ്രോ ഇലക്ട്രിക് പ്ലാന്റില്‍ തീപിടിത്തം. പ്ലാന്റിനുള്ളിലെ പവര്‍ ഹൗസിലാണു തീപിടിത്തമുണ്ടായത്. ഒമ്പതു പേര്‍ പ്ലാന്റിനുള്ളില്‍ കുടുങ്ങിയിട്ടുണ്ടെന്നാണ് റിപ്പോര്‍ട്ടുകള്‍.

ശ്രീശൈലം ഹൈഡ്രോ ഇലക്ട്രിക് പ്ലാന്റില്‍ രാത്രിയിലാണു തീപിടിത്തം ഉണ്ടായത്. ആന്ധ്രാപ്രദേശ്-തെലങ്കാന അതിര്‍ത്തിയിലാണ് ഈ പ്ലാന്റ് സ്ഥിതി ചെയ്യുന്നത്. പത്തുപേരെ രക്ഷപ്പെടുത്തി. അകത്തു കുടുങ്ങിക്കിടക്കുന്നവരെ രക്ഷപ്പെടുത്താന്‍ ദുരന്ത നിവാരണ സേനാംഗങ്ങള്‍ ശ്രമം തുടരുകയാണ്. കര്‍ണൂലില്‍ നിന്നുള്ള അഗ്നിശമന സേനാംഗങ്ങള്‍ സഹായത്തിനുണ്ട്.

Top