പഞ്ചാബ് സർക്കാരിന് 2000 കോടി രൂപ പിഴ ചുമത്തി

പഞ്ചാബ് സർക്കാരിന് ദേശീയ ഹരിത ട്രൈബ്യൂണൽ 2000 കോടി രൂപ പിഴ ചുമത്തി. മാലിന്യ സംസ്കരണത്തിൽ വീഴ്ച വരുത്തിയതിനാണ് പിഴ.പ്രകൃതിക്ക് ദോഷമാകുന്ന ഖര – ദ്രാവക മാലിന്യങ്ങൾ ശാസ്ത്രീയമായി സംസ്കരിക്കുന്നതിൽ പഞ്ചാബ് സർക്കാരിന് വീഴ്ച സംഭവിച്ചു എന്നാണ് ട്രൈബ്യൂണൽ കണ്ടെത്തിയത്. ശൈത്യകാലം ആരംഭിക്കാനിരിക്കുന്ന സാഹചര്യത്തിൽ മാലിന്യ സംസ്കരണത്തിന് പ്രാധാന്യം നൽകാൻ ഉത്തരേന്ത്യൻ സംസ്ഥാനങ്ങൾക്ക് ട്രൈബ്യൂണൽ നിർദേശം നൽകിയിട്ടുണ്ട്.

 

Top