പൊഴിയൂരില്‍ നിന്ന് കാണാതായ പതിനഞ്ച് വയസ്സുകാരനെ കണ്ടെത്തി

തിരുവനന്തപുരം: പൊഴിയൂരില്‍ നിന്ന് കാണാതായ പതിനഞ്ച് വയസ്സുകാരനെ കണ്ടെത്തി. കുളച്ചലിലെ കരിങ്കല്‍ എന്ന സ്ഥലത്ത് നിന്നാണ് കുട്ടിയെ കണ്ടെത്തിയത്. ഈ മാസം 20 ന് ആണ് കുട്ടിയെ കാണാതായത്. കുളത്തൂര്‍ ടെക്‌നിക്കല്‍ സ്‌കൂളില്‍ വെച്ച് മര്‍ദ്ദനം ഏറ്റതിന് പിന്നാലെയാണ് കുട്ടിയെ കാണാതായതെന്ന് ബന്ധുക്കള്‍ ആരോപിച്ചിരുന്നു.

പൊലീസില്‍ പരാതി നല്‍കുകയും പൊലീസ് അന്വേഷണം ആരംഭിക്കുകയും ചെയ്തിരുന്നു. ഒരാഴ്ചയ്ക്ക് ശേഷമാണ് ഇന്ന് കുട്ടിയെ കണ്ടെത്തിയത്.സ്‌കൂളിന് പുറത്ത് വച്ച് സുഹൃത്തുക്കളുമായി തര്‍ക്കം നടന്നെന്നും ആദര്‍ശിന്റെ ഫോണ്‍ വിദ്യാര്‍ത്ഥികള്‍ തല്ലി പൊട്ടിച്ചുവെന്നും ശേഷം സ്‌കൂളില്‍ നിന്ന് ഇറങ്ങിയ ആദര്‍ശിനെ മറ്റാരും കണ്ടിട്ടില്ലെന്നും കുടുംബം ആരോപിച്ചിരുന്നു.

Top