വാഹന പരിശോധനയ്ക്കിടെ വനിതാ പോലീസിനെ ട്രക്ക് ഇടിച്ച് കൊലപ്പെടുത്തി

റാഞ്ചി: ഝാർഖണ്ഡിലെ റാഞ്ചിയിൽ വാഹന പരിശോധന നടത്തിയ പോലീസ് ഉദ്യോഗസ്ഥയെ ട്രക്ക് ഇടിച്ച് കൊലപ്പെടുത്തി. വനിത പോലീസ് ഇൻസ്‌പെക്ടർ സന്ധ്യ തോപനേയെയാണ് കൊലപ്പെടുത്തിയത്. സംഭവത്തിൽ പ്രതിയെ അറസ്റ്റ് ചെയ്തിട്ടുണ്ട്. ഇയാൾ സഞ്ചരിച്ച വാഹനവും പോലീസ് കസ്റ്റഡിയിലെടുത്തു. പോലീസ് ഉദ്യോഗസ്ഥയെ കൊലപ്പെടുത്തിയ ശേഷം രക്ഷപെട്ട പ്രതിയെ സിസിടിവി ദൃശ്യത്തിന്റെ അടിസ്ഥാനത്തിലാണ് പിടികൂടുന്നത്. സന്ധ്യ സംഭവ സ്ഥലത്ത് വെച്ച് തന്നെ മരിച്ചിരുന്നു.

റാഞ്ചിയിലെ തുപുദാന മേഖലയിലാണ് സംഭവം നടക്കുന്നത്. ഇന്ന് പുലർച്ചെ നടന്ന വാഹന പരിശോധനയ്ക്കിടെയാണ് കൊലപാതകം. സന്ധ്യ അടങ്ങുന്ന സംഘം മേഖലയിൽ വാഹന പരിശോധന നടത്തുകയായിരുന്നു. പരിശോധനയ്ക്കിടെ എതിരെ വന്ന പിക്കപ്പ് വാൻ നിർത്താൻ സന്ധ്യ കൈ കൊണ്ട് ആഗ്യം കാണിച്ചു. എന്നാൽ വേഗത കൂട്ടിയ ഡ്രൈവർ സന്ധ്യയെ ഇടിച്ച് വീഴ്ത്തുകയായിരുന്നു. 2018 ബാച്ച് ഉദ്യോഗസ്ഥയാണ് എസ്ഐ സന്ധ്യ തോപനേ.

Top