നെല്ല് സംഭരണത്തിന് ഫെഡറല്‍ സഹകരണ സംഘം രൂപീകരിക്കും

VNVASAVAN

തിരുവനന്തപുരം: സംസ്ഥാനത്തെ പ്രാഥമിക സഹകരണ സംഘങ്ങളെ കോര്‍ ബാങ്കിങ്ങിലേക്ക് കൊണ്ടുവരുമെന്ന് മന്ത്രി വി എന്‍ വാസവന്‍. ഇതിനുള്ള ഐ.ടി ഇന്റഗ്രേഷന്റെ കാര്യത്തില്‍ തീരുമാനമായെന്നും ഇതോടെ മൊബൈല്‍ ബാങ്കിങ്ങ് അടക്കമുള്ള സേവനങ്ങള്‍ ലഭ്യമാകുമെന്നും മന്ത്രി പറഞ്ഞു.

നെല്ല് സംഭരണത്തിന് ഫെഡറല്‍ സഹകരണ സംഘം രൂപീകരിക്കും. രണ്ട് മില്ലുകളും സ്ഥാപിക്കും. കലാകാരന്‍മാര്‍ക്ക് സഹകരണ സംഘം രൂപീകരിക്കും. നിര്‍ജീവമായ സഹകരണ സംഘങ്ങള്‍ സജീവമാക്കും. കലാകാരന്‍മാര്‍ക്ക് വായ്പ നല്‍കുക, സ്ഥിരം വേദി ഒരുക്കുക തുടങ്ങിയ കാര്യങ്ങള്‍ പ്രധാനമാണ്. കോട്ടയത്ത് അക്ഷര മ്യൂസിയം സ്ഥാപിക്കുമെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.

 

Top