കൊട്ടാരക്കരയില്‍ അച്ഛനെയും മകനെയും പൊലീസ് മര്‍ദിച്ചതായി പരാതി

കൊല്ലം: കൊട്ടാരക്കരയില്‍ കസ്റ്റഡിയില്‍ എടുത്ത വാഹനം തിരികെ വാങ്ങാനെത്തിയ അച്ഛനെയും മകനെയും പൊലീസ് മര്‍ദിച്ചതായി പരാതി. പരുക്കേറ്റ ഇരുവരേയും കൊട്ടാരക്കര താലൂക്കാശുപത്രിയില്‍ പ്രവേശിപ്പിച്ചു. തൃക്കണ്ണമംഗല്‍ സ്വദേശികളായ ശശിക്കും മകന്‍ ശരത്തിനുമാണ് പൊലീസ് മര്‍ദനമേറ്റത്.

ശരത്തിന്റെ പിതാവ് ശശിയെ കരണത്തടിക്കുകയും ജാതിപ്പേര് വിളിച്ചു അധിക്ഷേപിക്കുകയും ചെയ്തതായും പരാതിയുണ്ട്. ശശിയെ സംഘം ചേര്‍ന്ന് പൊലീസ് മര്‍ദിക്കുന്നത് മൊബൈലില്‍ പകര്‍ത്താന്‍ ശ്രമിച്ചതിന് ശരത്തിനെ വീണ്ടും മര്‍ദിച്ചു. ആരോപണം വാസ്തവമല്ലെന്നായിരുന്നു കൊട്ടാരക്കര പൊലീസിന്റെ പ്രതികരണം.

 

Top