ഒഡീഷയിൽ ഒരു കുടുംബത്തെ കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തി

ഡീഷ; ഒഡീഷയിൽ ഒരു കുടുംബത്തിലെ ആറുപേർ കൊല്ലപ്പെട്ടു . മൃതദേഹങ്ങൾ ബ്ലാങ്കറ്റിൽ പൊതിഞ്ഞ നിലയിൽ കണ്ടെത്തി. ഒഡീഷയിലെ ബൊലാംഗീർ ജില്ലയിലാണ് സംഭവം നടന്നത്. മൃതദേഹങ്ങളെല്ലാം നിലത്ത്, ബ്ലാങ്കറ്റിൽ പൊതിഞ്ഞ നിലയിലായിരുന്നു. ബുലു ജാനി,ഭാര്യ ജ്യോതി, പെണ്മക്കളായ ജ്യോതി, സരിത, ഭീഷ്മ, സഞ്ജീവ് എന്നിവരാണ് കൊല്ലപ്പെട്ടത്.

വീടിൻ്റെ വാതിൽ പതിവില്ലാതെ ദീർഘനേരം അടഞ്ഞുകിടക്കുന്നത് കണ്ട അയൽവാസികൾക്ക് സംശയം തോന്നുകയും ജനാലയിലൂടെ അകത്തേക്ക് നോക്കിയപ്പോൾ മൃതദേഹങ്ങൾ കണ്ടെത്തുകയുമായിരുന്നു. തുടർന്ന് അയൽവാസികൾ പൊലീസിനെ വിവരമറിയിക്കുകയായിരുന്നു.

 

Top