റിയാദില്‍ കെട്ടിടത്തിന് തീപിടിച്ച് ഒരു കുടുംബത്തിലെ അഞ്ച് പേര്‍ മരിച്ചു

റിയാദ്: റിയാദില്‍ കെട്ടിടത്തിന് തീപിടിച്ച് ഒരു കുടുംബത്തിലെ അഞ്ച് പേര്‍ മരിച്ചു. അല്‍ ഫൈസലിയയിലെ മൂന്ന് നില കെട്ടിടത്തിന്റെ രണ്ടാം നിലയിലാണ് തീപിടിച്ചത്.

കെട്ടിടത്തിനുള്ളിലുണ്ടായിരുന്ന ദമ്പതികളും ഇവരുടെ മൂന്ന് മക്കളുമാണ് മരിച്ചത്. തീപിടുത്തത്തെ തുടര്‍ന്നുണ്ടായ പുകയില്‍ ശ്വാസംമുട്ടിയാണ് മരണം സംഭവിച്ചത്. സിവില്‍ ഡിഫന്‍സ് സേനാംഗങ്ങള്‍ അഞ്ച് പേരെയും പുറത്തെടുത്ത് ആശുപത്രിയിലെത്തിച്ചെങ്കിലും മരണം സംഭവിക്കുകയായിരുന്നു.

Top