കുടുംബ സുഹൃത്തിനെ ബലാത്സംഗം ചെയ്തു; എറണാകുളം കണ്‍ട്രോള്‍ റൂം സിഐ സൈജുവിന് എതിരെ കേസ്

കൊച്ചി: എറണാകുളം കൺട്രോൾ റൂം സിഐ എ വി സൈജുവിനെതിരെ വീണ്ടും പീഡന കേസ്. കുടുംബസുഹൃത്തായ സ്ത്രീയെ ലൈംഗീകമായി പിഡിപ്പിച്ചുവെന്ന പരാതിയിൽ നെടുമങ്ങാട് പൊലീസ് കേസെടുത്ത് അന്വേഷണം തുടങ്ങി. വർഷങ്ങളായുള്ള കുടുംബ സൗഹൃദം മുതലെടുത്ത് നിർബന്ധിച്ച് ലൈെംഗീകമായി പിഡിപ്പിച്ചെന്നാണ് പരാതി. ഇന്നാണ് യുവതി പൊലീസിൽ പരാതി നൽകിയത്. അതേസമയം പരാതി നൽകിയ യുവതിക്കെതിരെയും പൊലീസ് കേസെടുത്തു.

മകളെ മർദ്ദിച്ചുവെന്ന് കാട്ടി പരാതിക്കാരിക്കും ഭർത്താവിനുമെതിരെ സിഐ സൈജുവിന്‍റെ ഭാര്യ നൽകിയ പരാതിയിലാണ് നടപടി. നേരത്തെ മലയിൽകീഴ് ഇൻസ്പെക്ടർ ആയിരുന്നപ്പോൾ പരാതിയുമായി എത്തിയ ഡോക്ടറെ പീഡിപ്പിച്ച കേസിൽ പ്രതിയായിരുന്നു സൈജു. അന്നും പരാതിക്കാരിക്കതിരെ സൈജുവിന്‍റെ ഭാര്യ കേസുമായി എത്തിയിരുന്നു. നിലവിൽ മലയിൻകീഴ് പീഡനക്കേസിൽ ഹൈക്കോടതി ജാമ്യത്തിൽ നിൽക്കവേയാണ് സി ഐ എ വി സൈജു മറ്റൊരു പീഡനക്കേസിൽ പ്രതിയാകുന്നത്.

Top