സൈജു കുറുപ്പ് നായകനാകുന്ന ഫാമിലി ഡ്രാമ ഒരുങ്ങുന്നു; ചിത്രീകരണം മാര്‍ച്ച് പത്തിന് ആരംഭിക്കും

ളിമണ്ണ് എന്ന ചിത്രം നിര്‍മ്മിച്ചു കൊണ്ട് ചലച്ചിത്രനിര്‍മ്മാണ രംഗത്തേക്കു കടന്നു വന്ന തോമസ് തിരുവല്ല നിര്‍മ്മിക്കുന്ന പുതിയ ചിത്രം നവാഗതനായ കൃഷ്ണദാസ് മുരളി തിരക്കഥ രചിച്ച് സംവിധാനം ചെയ്യുന്നു. ഹ്രസ്വ ചിത്രങ്ങളിലൂടെയും വെബ് സീരിസുകളിലൂടെയും ശ്രദ്ധേയനായനാണ് കൃഷ്ണദാസ് മുരളി. തുടര്‍ന്ന് സാം സംവിധാനം ചെയ്ത ഓട്ടം, ലാല്‍ ജോസ് സംവിധാനം ചെയ്ത ‘മ്യാവു’, ജിബു ജേക്കബ് സംവിധാനം ചെയ്ത ‘എല്ലാം ശരിയാകും’, മേ ഹൂം മൂസ, സിന്റോസണ്ണി സംവിധാനം ചെയ്ത ‘പാപ്പച്ചന്‍ ഒളിവിലാണ്’ എന്നീ ചിത്രങ്ങളാണ് പിന്നീട് നിര്‍മ്മിച്ചത്.

ഗ്രാമ പശ്ചാത്തലത്തില്‍ ഒരു തറവാട്ടില്‍ അരങ്ങേറുന്ന ഒരു ഫാമിലി ഡ്രാമയാണ് ഈ ചിത്രത്തിലൂടെ അവതരിപ്പിക്കുന്നത്. നമ്മുടെ കുടുംബങ്ങളിലും, സമൂഹത്തിലുമെല്ലാം നിത്യേന സംഭവിക്കുന്ന കാര്യങ്ങളാണ് ഈ ചിത്രത്തിലൂടെ പറഞ്ഞു വക്കുന്നത്. സൈജു കുറുപ്പാണ് ചിത്രത്തില്‍ കേന്ദ്രകഥാപാത്രത്തെ അവതരിപ്പിക്കുന്നത്. നാട്ടിലെ പൊതു കാര്യങ്ങളിലെല്ലാം സജീവമായി ഇടപെടുന്ന ഒരു യുവാവിനെയാണ് സൈജു കുറുപ്പ് ചിത്രത്തില്‍ അവതരിപ്പിക്കുന്നത്.

സായ്കുമാര്‍, അഭിരാം രാധാകൃഷ്ണന്‍, കലാരഞ്ജിനി, മണികണ്ഠന്‍ പട്ടാമ്പി, സോഹന്‍ സീനുലാല്‍, നന്ദു പൊതുവാള്‍, ഗംഗ (ആന്‍ഡ്രോയ്ഡ് കുഞ്ഞപ്പന്‍ ഫെയിം), ശ്രുതി സുരേഷ് (പാല്‍ത്തു ജാന്‍വര്‍ ഫെയിം) എന്നിവരും പ്രധാന താരങ്ങളാണ്. മനു മഞ്ജിത്തിന്റെ വരികള്‍ക്ക് സാമുവല്‍ എബി ഈണം പകര്‍ന്നിരിക്കുന്നു. ബബിലൂ അജു ഛായഗ്രഹണം നിര്‍വ്വഹിക്കുന്നു. എഡിറ്റിംഗ് – ഷഫീഖ് വി.ബി, കലാസംവിധാനം – ബാബു പിള്ള, നിര്‍മ്മാണ നിര്‍വ്വഹണം – ജിതേഷ് അഞ്ചുമന. മാര്‍ച്ച് പത്തിന് ചിത്രീകരണമാരംഭിക്കുന്ന സിനിമയുടെ ഷൂട്ടിങ് മാള, അന്നമനട ഭാഗങ്ങളിലായി പൂര്‍ത്തിയാകും. പി.ആര്‍.ഒ -വാഴൂര്‍ ജോസ്.

Top