സാമൂഹിക മാധ്യമങ്ങളിലൂടെ പ്രചരിച്ച വ്യാജ ഹര്‍ത്താല്‍ ; കണ്ണൂരില്‍ സംഘര്‍ഷാവസ്ഥ

harthal

കണ്ണൂര്‍: ജനകീയ മുന്നണിയുടേതെന്ന പേരില്‍ സാമൂഹിക മാധ്യമങ്ങളിലൂടെ പ്രചരിച്ച ഹര്‍ത്താല്‍ ആഹ്വാനത്തെ തുടര്‍ന്ന് കണ്ണൂരില്‍ സംഘര്‍ഷാവസ്ഥ. ഹര്‍ത്താലെന്ന പേരില്‍ പ്രകടനം നടത്തിയ എസ് ഡി പി ഐ പ്രവര്‍ത്തകര്‍ക്കു നേരെ പൊലീസ് നടപടി.
കണ്ണൂരില്‍ പലയിടത്തും കടകള്‍ അടഞ്ഞു കിടക്കുകയാണ്.

ചിലയിടത്തു വാഹനങ്ങള്‍ തടയുന്നുണ്ട്. എസ്ഡിപിഐ പ്രവര്‍ത്തകരും ചിലയിടത്തു വാഹനം തടയുന്നുണ്ട്. വിഷുവിനു പിറ്റേന്നു മിക്ക കടകളും അടഞ്ഞു കിടക്കുന്നതാണു ജില്ലയുടെ പല ഭാഗങ്ങളിലും പതിവെങ്കിലും ഇന്നു മറ്റു പ്രദേശങ്ങളിലും കടകള്‍ തുറന്നിട്ടില്ല. കണ്ണൂര്‍ നഗരത്തില്‍ ഹോട്ടലുകളും അടഞ്ഞു കിടക്കുകയാണ്.

രാജ്യത്തെ പിടിച്ചുലച്ച എട്ടു വയസ്സുകാരിയെ മാനഭംഗപ്പെടുത്തിയ സംഭവത്തിനെതിരെ സോഷ്യല്‍ മീഡിയയിലൂടെ ‘അജ്ഞാതര്‍’ സടത്തിയ ഹര്‍ത്താലിനെ തുടര്‍ന്ന് സംസ്ഥാനത്തിന്റെ പല ഭാഗങ്ങളിലും വാഹനങ്ങള്‍ വ്യാപകമായി തടയപ്പെട്ടതായാണ് റിപ്പോര്‍ട്ടുകള്‍.

Top