ദഫ് പഠിക്കാന്‍ പോയ കുട്ടികള്‍ മടങ്ങിവരാന്‍ വൈകി; പിതാവിന്റെ ക്രൂരമര്‍ദനം

പാലക്കാട്: മദ്യപിച്ചെത്തിയ പിതാവ് കുട്ടികളെ പട്ടികകൊണ്ടടിച്ചു. പാലക്കാട് ചാലിശ്ശേരിയിലാണ് സംഭവം നടന്നത്. പത്ത്, പ്ലസ് വൺ ക്ലാസുകളിൽ പഠിക്കുന്ന കുട്ടികൾക്കാണ് ക്രൂര മർദനമേറ്റത്. പിതാവ് അൻസാർ ഒളിവിലാണ്.

നബിദിന പരിപാടിക്ക് ദഫ് പഠിക്കാൻ പോയ കുട്ടികൾ വരാൻ വൈകിയെന്ന് പറഞ്ഞാണ് മർദിച്ചത്. മർദനമേറ്റ കുട്ടികൾ ആശുപത്രിയിൽ ചികിത്സ തേടി. ഇവരുടെ കൈയ്ക്ക് പൊട്ടലുണ്ട്. പൊലീസ് കുട്ടികളുടെ മൊഴിയെടുത്തു.

Top