കാലാവധി കഴിഞ്ഞ ലൈസൻസ് ഒരു വർഷത്തിനുശേഷം പുതുക്കാൻ ഡ്രൈവിങ്​​ ടെസ്റ്റ് നടത്താം; ഹൈക്കോടതി

കാലാവധി കഴിഞ്ഞ ലൈസൻസ് ഒരു വർഷത്തിനുശേഷം പുതുക്കുന്നതിന് വേണ്ടി ഡ്രൈവിങ്​​ ടെസ്റ്റ് ആവശ്യപ്പെടാൻ മോ​ട്ടോ​ർ വാ​ഹ​ന ആ​ക്ടി​ൽ വ്യ​വ​സ്ഥ​യു​ണ്ടെ​ന്ന്​ ഹൈ​ക്കോ​ട​തി. ഡ്രൈ​വി​ങ്​​ ടെ​സ്റ്റ്​ പാ​സാ​കാ​ത്ത​വ​ർ​ക്ക്​ ലൈ​സ​ൻ​സ്​ പു​തു​ക്കാ​ൻ ടെ​സ്റ്റ്​ ബാ​ധ​ക​മാ​ക്കി 2019 -ൽ ​പു​റ​പ്പെ​ടു​വി​ച്ച സ​ർ​ക്കു​ല​ർ റ​ദ്ദാ​ക്ക​ണ​മെ​ന്ന്​ ആ​വ​ശ്യ​പ്പെ​ട്ട്​ എ​റ​ണാ​കു​ളം കു​റു​മ​ശ്ശേ​രി സ്വ​ദേ​ശി സെ​ബാ​സ്റ്റ്യ​ൻ ​ജേ​ക്ക​ബ്​ ന​ൽ​കി​യ ഹർജി ത​ള്ളി​യാ​ണ്​ ജ​സ്റ്റി​സ്​ എ​ൻ ന​ഗ​രേ​ഷി​ന്‍റെ നി​രീ​ക്ഷ​ണം.

കോ​വി​ഡ്​ കാ​ല​ഘ​ട്ട​ത്തി​ൽ 2000-ൽ ല​ഭി​ച്ച ലൈ​സ​ൻ​സ്​ പു​തു​ക്കാ​ൻ സാ​ധി​ക്കാ​തി​രു​ന്ന​തി​നാൽ കാ​ലാ​വ​ധി ക​ഴി​ഞ്ഞ്​ ഒ​രു വ​ർ​ഷ​ത്തി​നു​ശേ​ഷം കൊ​ടു​വ​ള്ളി ജോ ​ആ​ർടി ഓ​ഫീ​സി​ൽ സെ​ബാ​സ്റ്റ്യ​ൻ ​ജേ​ക്ക​ബ്അ​പേ​ക്ഷ ന​ൽ​കിയിരുന്നു. 2022 ജൂ​ലൈ​യി​ൽ അപേക്ഷ നൽകിയതിനെ തുടർന്ന് 2032 വ​രെ ലൈസൻസ് കാ​ലാ​വധി നീ​ട്ടി ​ലൈ​സ​ൻ​സ്​ പു​തു​ക്കി നൽകിയിരുന്നു. പി​ന്നീ​ട് ലൈ​സ​ൻ​സിന്റെ ലാ​മി​​നേ​റ്റ​ഡ്​ സ്മാ​ർ​ട്ട്​​ കാ​ർ​ഡ്​ ലഭിക്കാനായി അ​ങ്ക​മാ​ലി ആ​ർ ടി ഓ​ഫീ​സി​ൽ ജോ അ​പേ​ക്ഷ ന​ൽ​കി. എ​ന്നാ​ൽ, ഓ​ഫീ​സി​ൽ നേ​രി​ട്ട്​ ഹാ​ജ​രാ​കാ​നും ഡ്രൈ​വി​ങ്​​ ടെ​സ്റ്റ്​ ന​ട​ത്താ​തെ ലൈ​സ​ൻ​സ്​ പു​തു​ക്കി​യ​ത്​ റ​ദ്ദാ​ക്കാ​തി​രി​ക്കാ​ൻ കാ​ര​ണം കാ​ണി​ക്കൽ നോ​ട്ടീ​സ്​ ല​ഭി​ച്ചു. കാലാവധി കഴിഞ്ഞ ലൈസൻസ് ഒരു വർഷത്തിനുശേഷം പുതുക്കുന്നതിന് വേണ്ടി ഡ്രൈവിങ്​​ ടെസ്റ്റ് നടത്തിയില്ലെന്ന് പറഞ്ഞായിരുന്നു നോ​ട്ടീ​സ്. തു​ട​ർ​ന്നാ​ണ്​ സെ​ബാ​സ്റ്റ്യ​ൻ ​ജേ​ക്ക​ബ്​ കോ​ട​തി​യെ സ​മീ​പി​ക്കുന്നത്. കാലാവധി കഴിഞ്ഞ ലൈസൻസ് ഒരു വർഷത്തിനുശേഷം പുതുക്കുന്നതിന് വേണ്ടി ഡ്രൈവിങ്​​ ടെസ്റ്റ് ടെ​സ്റ്റ്​ ന​ട​ത്താ​ത്ത​പ​ക്ഷം പു​തു​ക്കി ന​ൽ​കാ​നു​ള്ള അ​പേ​ക്ഷ അ​ധി​കൃ​ത​ർ​ക്ക്​ നി​ര​സി​ക്കാ​നാ​വു​മെ​ന്ന്​ കോ​ട​തി വ്യ​ക്ത​മാ​ക്കി.

Top