എഎഫ്‌സി ചാമ്പ്യന്‍സ് ലീഗില്‍ അല്‍ നസറിന് സമനില

ദുഷാന്‍ബെ: എഎഫ്‌സി ചാമ്പ്യന്‍സ് ലീഗില്‍ അല്‍ നസറിന് സമനില. താജിക്കിസ്ഥാന്‍ ക്ലബായ ഇസ്തിക് ലോലാണ് അല്‍ നസറിനെ സമനിലയില്‍ തളച്ചത്. ഇരു ടീമുകളും ഓരോ ഗോള്‍ വീതം നേടി. പോര്‍ച്ചുഗീസ് ഇതിഹാസം ക്രിസ്റ്റ്യാനോ റൊണാള്‍ഡോയ്ക്ക് വിശ്രമം അനുവദിച്ചാണ് അല്‍ നസര്‍ കളിക്കാന്‍ ഇറങ്ങിയത്. അല്‍ നസറിന്റെ കടുത്ത മത്സരക്രമമാണ് റൊണാള്‍ഡോയ്ക്ക് വിശ്രമം അനുവദിക്കാന്‍ കാരണം.

രണ്ടാം പകുതിയുടെ തുടക്കത്തില്‍ അല്‍ നസര്‍ സമനില പിടിച്ചു. 50-ാം മിനിറ്റില്‍ അബ്ദുള്‍റഹ്‌മാന്‍ ഗരീബാണ് സമനില ഗോള്‍ കണ്ടെത്തിയത്. പിന്നീട് ഇരുടീമുകളും മുന്നേറ്റങ്ങള്‍ തുടര്‍ന്നെങ്കിലും ആര്‍ക്കും ഗോള്‍ നേടാന്‍ സാധിച്ചില്ല. ഇതോടെ മത്സരം സമനിലയില്‍ അവസാനിച്ചു. മത്സരം സമനില ആയെങ്കിലും അല്‍ നസര്‍ നേരത്തെ തന്നെ പ്ലേ ഓഫ് ഉറപ്പിച്ചിരുന്നു.

മത്സരത്തിന്റെ തുടക്കത്തില്‍ പ്രതിരോധ ഫുട്‌ബോളാണ് അല്‍ നസര്‍ കളിച്ചത്. ഈ അവസരം മുതലാക്കി ഇസ്തിക് ലോല്‍ ?ഗോളടിച്ചു. 32-ാം മിനിറ്റില്‍ അലിഷര്‍ ദലിലോവാണ് ഇസ്തിക് ലോലിനെ മുന്നിലെത്തിച്ചത്. ഇതോടെ അല്‍ നസര്‍ ആക്രമണ ഫുട്‌ബോളിലേക്ക് ചുവട് മാറ്റി. എങ്കിലും ആദ്യ പകുതിയില്‍ ഗോള്‍ വന്നില്ല.

 

Top