മുംബൈ : സര്‍ക്കാര്‍ ആശുപത്രിക്കുള്ളില്‍ ഡോക്ടറുടെ നഗ്നതാ പ്രദര്‍ശനം. മഹാരാഷ്ട്രയിലെ ഛത്രപതി സംഭാജിനഗര്‍ ജില്ലയിലുള്ള ആശുപത്രിയിലാണ് സംഭവം. ആശുപത്രി കെട്ടിടത്തിനുള്ളില്‍ ഡോക്ടര്‍ വിവസ്ത്രനായി നടക്കുന്നതിന്റെ സിസിടിവി ദൃശ്യങ്ങള്‍ പുറത്തുവന്നു. ഇയാള്‍ മദ്യലഹരിയിലായിരുന്നു എന്നാണ് സൂചന.
ബിഡ്കിനിലെ സര്‍ക്കാര്‍ ആശുപത്രിയില്‍ ജോലി ചെയ്യുന്ന ഡോക്ടറുടേതാണ് വീഡിയോ. ഇയാള്‍ നഗ്‌നനായി ആശുപത്രി വളപ്പില്‍ നടക്കുന്ന സിസിടിവി ദൃശ്യങ്ങളാണ് പുറത്തുവന്നിരിക്കുന്നത്. ആശുപത്രി ഇടനാഴിയിലൂടെ ടവ്വല്‍ പോലെ എന്തോ വീശിക്കൊണ്ട് ഇയാള്‍ വാഷ് റൂമിലേക്ക് പോകുന്നത് ദൃശ്യങ്ങളില്‍ കാണാം.
സംഭവം അന്വേഷിച്ചു വരികയാണെന്ന് ഛത്രപതി സംഭാജിനഗര്‍ ജില്ലാ ഹെല്‍ത്ത് സര്‍വീസ് മേധാവി ഡോ.ദയാനന്ദ് മോട്ടിപാവ്‌ലെ പറഞ്ഞു. ഇക്കാര്യം മെഡിക്കല്‍ സൂപ്രണ്ടിനെ അറിയിച്ചിട്ടുണ്ടെന്നും ഡോക്ടര്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി. അതേസമയം കുറ്റാരോപിതനായ ഡോക്ടര്‍ മയക്കുമരുന്നിന് അടിമയാണെന്ന് നാട്ടുകാര്‍ ആരോപിക്കുന്നു.