അയല്‍വാസികള്‍ തമ്മില്‍ വിറക് ഇറക്കുന്നതുമായി ബന്ധപ്പെട്ട തര്‍ക്കം കൊലപാതകത്തില്‍ കലാശിച്ചു

ത്തനംതിട്ട പെരുംപെട്ടിയില്‍ വിറക് ഇറക്കുന്നതുമായി ബന്ധപ്പെട്ട് ഉയര്‍ന്ന വാക്കുതര്‍ക്കം കൊലപാതകത്തില്‍ കലാശിച്ചു. പെരുംപെട്ടി പുള്ളുവലി സ്വദേശി രതീഷ്(40) ആണ് മരിച്ചത്. അയല്‍വാസി അപ്പുകുട്ടനെ (33) പെരുംപെട്ടി പൊലീസ് കസ്റ്റഡിയിലെടുത്തു. ഇന്നലെ രാത്രിയായിരുന്നു കേസിനാസ്പദമായ സംഭവം ഉണ്ടായത്. രതീഷിനെ ഉടനെ തന്നെ ആശുപത്രിയിലെത്തിച്ചിരുന്നു.

ചികിത്സയിലിരിക്കെ ഇന്ന് രാവിലെയാണ് രതീഷ് മരിച്ചത്. മൃതദേഹം പോസ്റ്റ്‌മോര്‍ട്ടത്തിന് ശേഷം ബന്ധുക്കള്‍ക്ക് വിട്ടുകൊടുക്കും. സംഭവത്തില്‍ അപ്പുക്കുട്ടനെതിരെ കൊലക്കുറ്റം ചുമത്തുമെന്നും അറസ്റ്റ് രേഖപ്പെടുത്തിയ ശേഷം കോടതിയില്‍ ഹാജരാക്കുമെന്നും പൊലീസ്

Top