ഭിന്നശേഷിക്കാരിയായ 13കാരിയെ പീഡിപ്പിച്ചു; പ്രതി അറസ്റ്റില്‍

ബുലന്ദ്ഷഹര്‍: ഉത്തര്‍പ്രദേശില്‍ ഭിന്നശേഷിക്കാരിയായ 13കാരിയെ ലൈംഗിക പീഡനത്തിനിരയാക്കിയ സംഭവത്തില്‍ യുവാവ് അറസ്റ്റില്‍. ഉത്തര്‍പ്രദേശിലെ ബുലന്ദ്ഷഹറിലെ കുര്‍ജനഗര്‍ മേഖലയിലുള്ള ഗ്രാമത്തിലാണ് സംഭവം. മാനസിക വെല്ലുവിളി നേരിടുന്ന പെണ്‍കുട്ടിയാണ് ബലാത്സംഗത്തിനിരയായത്. വീട്ടില്‍നിന്നും ഗ്രാമത്തിലെ സമീപ പ്രദേശത്ത് കളിക്കാനായി പോയതിനിടെയാണ് പെണ്‍കുട്ടിയെ യുവാവ് ആളൊഴിഞ്ഞ സ്ഥലത്തേക്ക് കൊണ്ടുപോയി പീഡനത്തിരയാക്കിയതെന്ന് പൊലീസ് പറഞ്ഞു.

പിന്നീട് പെണ്‍കുട്ടിയുടെ സഹോദരനാണ് പൊലീസില്‍ വിവരം അറിയിച്ചത്. സ്ഥലത്തെത്തിയ പൊലീസ് അതേ ഗ്രാമത്തിലുള്ള കനയ്യ (30) എന്നയാളെ അറസ്റ്റ് ചെയ്തു. സംഭവത്തില്‍ കേസെടുത്ത് അന്വേഷണം ആരംഭിച്ചതായി എസ്.പി ബജ്രംഗ് ബലി ചൗരാസിയ പറഞ്ഞു. പെണ്‍കുട്ടിയുടെ മെഡിക്കല്‍ പരിശോധന നടത്തിയെന്നും തുടര്‍ നടപടി സ്വീകരിക്കുമെന്നും പൊലീസ് അറിയിച്ചു.

Top