മലപ്പുറത്ത് ഫുട്‌ബോള്‍ മത്സരത്തിനിടെ കൂട്ടത്തല്ല്

ലപ്പുറത്ത് ഫുട്‌ബോള്‍ മത്സരത്തിനിടെ കൂട്ടത്തല്ല്. മലപ്പുറം വാണിയമ്പലത്താണ് മത്സരം നടന്നത്. നെല്ലികുത്തും പെരുമ്പാവൂരും തമ്മിലായിരുന്നു മത്സരം നടന്നത്. കാണികള്‍ തമ്മിലുള്ള വാക്കേറ്റം സംഘര്‍ഷത്തില്‍ കലാശിച്ചു. സെവന്‍സ് ഫുട്ബാളിനിടെയാണ് സംഘര്‍ഷം ഉണ്ടായത്.

പൊലീസ് സ്ഥലത്തില്ലായിരുന്നു. ഇരു വിഭാഗവും ഓരോ ഗോള്‍ വീതമാണ് അടിച്ചത്. കാണികള്‍ കളത്തിലറിങ്ങിയതിനാല്‍ പനാല്‍ട്ടി ഷൂട്ടൗട്ട് നടത്താനും കഴിഞ്ഞില്ല. തുടര്‍ന്ന് ടോസിട്ടതില്‍ റോയല്‍ ട്രാവെല്‍സ് കോഴിക്കോട് വിജയിച്ചു.ഫൗള്‍ വിളിച്ചതുമായി ബന്ധപ്പെട്ട തര്‍ക്കമാണ് സംഘര്‍ഷത്തില്‍ കലാശിച്ചത്. കളത്തില്‍ കയ്യാങ്കളിയുമായി താരങ്ങള്‍ കളം നിറഞ്ഞപ്പോള്‍ കാണികള്‍ ഇറങ്ങിയാണ് പ്രശ്‌നം ശാന്തമാക്കിയത്. സംഘാടകരും കൂടെ സംഘര്‍ഷത്തില്‍ നിന്ന് ഇരു ടീമുകളെയും പിന്തിരിപ്പിക്കാന്‍ ശ്രമിച്ചു.

ദിവസങ്ങള്‍ക്ക് മുമ്പ് കൊടുവള്ളിയിലും ഫുട്‌ബോള്‍ മത്സരത്തിനിടെ കളിക്കാര്‍ തമ്മില്‍ കൂട്ടത്തല്ല് ഉണ്ടായി. ലൈറ്റ്നിംഗ് ക്ലബ് സംഘടിപ്പിച്ച കൊയപ്പ ഫുട്‌ബോളിനിടെയാണ് സംഘര്‍ഷം ഉണ്ടായത്. സൂപ്പര്‍ സ്റ്റുഡിയോ മലപ്പുറവും റോയല്‍ ട്രാവല്‍സ് കോഴിക്കോടും തമ്മിലുള്ള കളിക്കിടയിലാണ് കയ്യാങ്കളി നടന്നത്.ഇന്നലെ രാത്രി 10.30 നാണ് സംഭവം ഉണ്ടായത്. ഏറെ നേരത്തെ സംഘര്‍ഷം പൊലീസ് എത്തിയാണ് അവസാനിപ്പിച്ചത്. പത്തോളം പേര്‍ക്ക് സംഭവത്തില്‍ പരുക്കേറ്റു. സംഭവത്തില്‍ പൊലീസ് അന്വേഷണം ആരംഭിച്ചു.

Top