സിപിഎമ്മില്‍ നിന്ന് കിട്ടുന്നത് തികച്ചും വ്യത്യസ്തമായ അനുഭവം; കെ.പി അനില്‍കുമാര്‍

കോഴിക്കോട്: സിപിഐഎമ്മില്‍ നിന്ന് തനിക്ക് കിട്ടുന്നത് തികച്ചും വ്യത്യസ്തമായ അനുഭവമെന്ന് കെ പി അനില്‍കുമാര്‍. പാര്‍ട്ടി ഏല്‍പിക്കുന്ന ചുമതല ആത്മാര്‍ത്ഥമായി നിര്‍വ്വഹിക്കുമെന്നും അദ്ദേഹം പറഞ്ഞു.

കോണ്‍ഗ്രസിന് ഇപ്പോള്‍ കാഴ്ചക്കാരന്റെ റോള്‍ മാത്രമാണ്. ഡി സി സി പ്രസിഡണ്ടുമാരെ നിയന്ത്രിച്ചിരുന്ന താന്‍ ഒരു ഡി സി സി പ്രസിഡണ്ട് സ്ഥാനത്തിനായി വാശി പിടിക്കുമോയെന്നും അനില്‍ കുമാര്‍ ചോദിച്ചു.

സിപിഎമ്മില്‍ ചേര്‍ന്ന ശേഷം കോഴിക്കോട് എത്തിയ കെ പി അനില്‍കുമാറിന് ജില്ല സെക്രട്ടറി പി മോഹനന്റെ നേതൃത്വത്തില്‍ സ്വീകരണം നല്‍കി.

 

Top