ഡല്‍ഹിയില്‍ ഒരാഴ്ചത്തേക്ക് സമ്പൂര്‍ണ കര്‍ഫ്യൂ പ്രഖ്യാപിച്ചു

ന്യൂഡല്‍ഹി: കൊവിഡ് വ്യാപനം രൂക്ഷമായ സാഹചര്യത്തില്‍ ഡല്‍ഹിയില്‍ ഇന്ന് മുതല്‍ സമ്പൂര്‍ണ്ണ കര്‍ഫ്യൂ പ്രഖ്യാപിച്ചു. ഒരാഴ്ചത്തേക്ക് സമ്പൂര്‍ണ കര്‍ഫ്യൂ ഏര്‍പ്പെടുത്താനാണ് തീരുമാനം. ഇന്ന് രാത്രി മുതല്‍ അടുത്ത തിങ്കളാഴ്ച വരെയാണ് സമ്പൂര്‍ണ കര്‍ഫ്യൂ പ്രഖ്യാപിച്ചിരിക്കുന്നത്. ഉത്തര്‍പ്രദേശിലും ദില്ലിയിലും പ്രതിദിന വര്‍ധനവ് ഇരുപത്തി അയ്യായിരത്തിന് മുകളിലാണ്.

കൊവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ തമിഴ്‌നാട്ടില്‍ രാത്രികാല കര്‍ഫ്യൂ ഏര്‍പ്പെടുത്തിയിട്ടുണ്ട്. രാത്രി പത്ത് മണി മുതല്‍ പുലര്‍ച്ചെ നാല് വരെയാണ് നിയന്ത്രണം. ഞായറാഴ്ച മുഴുവന്‍ സമയ കര്‍ഫ്യൂവാണ്. ആവശ്യ സര്‍വീസുകള്‍ക്ക് മാത്രമേ ഈ സമയത്ത് ഇളവുള്ളൂ. വ്യവസായശാലകള്‍ക്ക് പ്രവര്‍ത്തിക്കാന്‍ അനുമതിയുണ്ട്. കേരളത്തില്‍ നിന്ന് ഉള്‍പ്പടെയുള്ള ഇതരസംസ്ഥാന ബസുകള്‍ രാത്രി അനുവദിക്കില്ല.

ഹോട്ടലുകളില്‍ അമ്പത് ശതമാനം പേരെ മാത്രമേ പ്രവേശിപ്പിക്കാനാകൂ. ഓണ്‍ലൈന്‍ ഭക്ഷണവിതരണ ആപ്പുകളിലെ ജീവനക്കാര്‍ക്ക് പ്രവര്‍ത്തിക്കാന്‍ അനുമതിയുണ്ട്. വിനോദസഞ്ചാരകേന്ദ്രങ്ങളിലും ബീച്ചുകളിലും സന്ദര്‍ശകര്‍ക്ക് വിലക്കുണ്ട്.

 

Top