മൊബൈൽ ഫോണുകളിൽ 50 വർഷം ചാർജ് നീണ്ടുനിൽക്കുന്ന ആണവ ബാറ്ററിയുമായി ചൈനീസ് കമ്പനി ​

ഡൽഹി: മൊബൈല്‍ ഫോണുകളില്‍ 50 വര്‍ഷം ചാര്‍ജ് നീണ്ടുനില്‍ക്കുന്ന ആണവ ബാറ്ററി കണ്ടുപിടിച്ചെന്ന അവകാശവാദവുമായി ചൈനീസ് കമ്പനിയായ ബീറ്റവോള്‍ട്ട് ടെക്‌നോളജി രംഗത്ത്. ഊര്‍ജരംഗത്ത് വിപ്ലവകരമായ കണ്ടുപിടുത്തമാണെന്നാണ് കമ്പനിയുടെ അവകാശവാദം. ഉപയോഗം വിജയകരമാണെങ്കില്‍ ചാര്‍ജിംഗ് രീതികളില്‍ വലിയ മാറ്റമാണ് കമ്പനി വാഗ്ദാനം ചെയ്യുന്നത്. ആണവോര്‍ജ ബാറ്ററികളുടെ ചെറുപതിപ്പ് എന്ന ആശയമാണ് കണ്ടെത്തലിലേക്ക് നയിച്ചതെന്ന് കമ്പനി പറയുന്നു. റിപ്പോര്‍ട്ട് അനുസരിച്ച് നാണയത്തേക്കാള്‍ ചെറിയ മോഡുലാര്‍ ഘടനയില്‍ 63 ന്യൂക്ലിയര്‍ ഐസോടോപ്പുകള്‍ ഉള്‍ക്കൊള്ളുന്നതാണ് ബിവി 100 ബാറ്ററി. ഈ ചെറിയ പവര്‍ഹൗസിന് 100 മൈക്രോവാട്ട് വൈദ്യുതി ഉല്‍പ്പാദിപ്പിക്കാന്‍ കഴിയുമെന്നും കമ്പനി .

ന്യൂക്ലിയര്‍ ബാറ്ററികളുടെ ആശങ്കകളെ അതിജീവിക്കുന്ന സുരക്ഷാ സവിശേഷതകള്‍ ഉള്‍ക്കൊള്ളുന്നതാണ് ബാറ്ററി. സ്ഥിരതയുള്ള മൂന്ന് വോള്‍ട്ട് വോള്‍ട്ടേജും 15 x 15 x 5mm അളവുമുള്ള ബാറ്ററി -60 മുതല്‍ 120 ഡിഗ്രി സെല്‍ഷ്യസ് വരെയുള്ള താപനിലയില്‍ തടസ്സമില്ലാതെ പ്രവര്‍ത്തിക്കാന്‍ സാധിക്കും വിധമാണ് രൂപകല്‍പ്പന ചെയ്തിരിക്കുന്നത്.ബാറ്ററികള്‍ ഒരിക്കലും പൊട്ടിത്തെറിക്കില്ലെന്ന് കമ്പനി ഉപഭോക്താക്കള്‍ക്ക് ഉറപ്പ് നല്‍കുന്നു. നിലവില്‍ ബാറ്ററി പരീക്ഷണ ഘട്ടത്തിലാണ്. വാണിജ്യാടിസ്ഥാനത്തിലുള്ള നിര്‍മാണം സാധ്യമാകുമെന്നാണ് കമ്പനിയുടെ പ്രതീക്ഷ. ന്യൂക്ലിയര്‍ ബാറ്ററി സ്മാര്‍ട്ട്‌ഫോണുകളിലേക്ക് എങ്ങനെ സംയോജിപ്പിക്കുമെന്നതില്‍ ഇപ്പോഴും വ്യക്തതയില്ല.

ബഹിരാകാശ പേടകങ്ങളിലും പേസ് മേക്കറുകളിലും ഉപയോഗിക്കുന്ന സാങ്കേതികവിദ്യയ്ക്ക് സമാനമായ ആശയമാണ് കണ്ടെത്തലിലേക്ക് നയിച്ചത്. പ്ലൂട്ടോണിയത്തിന് പകരം ഡയമണ്ട് അര്‍ധചാലക പാളിയും നിക്കല്‍ ഐസോടോപ്പുമാണ് ഉപയോഗിക്കുന്നത്. അതുകൊണ്ടുതന്നെ റേഡിയേഷന്‍ ചോര്‍ച്ച തുടങ്ങിയ അപകട സാധ്യതയും ഉണ്ടാവില്ലെന്ന് കമ്പനി പറയുന്നു.

Top