കെ സുധാകരനെതിരെ കേസെടുക്കണം; ഡിജിപിക്ക് പരാതി

കൊല്ലം: മുഖ്യമന്ത്രി പിണറായി വിജയന്റെ വാര്‍ത്താസമ്മേളനം ഉദ്ധരിച്ച് കെപിസിസി അധ്യക്ഷന്‍ കെ സുധാകരനെതിരെ കേസെടുക്കണമെന്ന് ആവശ്യപ്പെട്ട് ഡിജിപിക്ക് പരാതി. കൊല്ലം സ്വദേശിയായ അഭിഭാഷകന്‍ ആദര്‍ശാണ് ഡിജിപിക്ക് പരാതി നല്‍കിയത്. ക്രിമിനല്‍ ഗൂഡാലോചനയ്ക്കും തട്ടിക്കൊണ്ട് പോകലിനും കേസെടുക്കണമെന്ന് ആവശ്യം.

തന്റെ മകളെ തട്ടിക്കൊണ്ട് പോകാന്‍ സുധാകരന്‍ ശ്രമിച്ചതായി മുഖ്യമന്ത്രി പിണറായി വിജയന്‍ ഇന്നലെ വെളിപ്പെടുത്തിയിരുന്നു. മക്കളെ തട്ടിക്കൊണ്ട് പോകാന്‍ കെ സുധാകരന്‍ ശ്രമിച്ചുവെന്ന് അദ്ദേഹത്തിന്റെ അടുപ്പക്കാരനായ കോണ്‍ഗ്രസ് നേതാവ് പറഞ്ഞുവെന്നാണ് പിണറായി വിജയന്‍ വാര്‍ത്താ സമ്മേളനത്തില്‍ ആരോപിച്ചത്. ബ്രണ്ണന്‍ കോളേജില്‍ പിണറായി വിജയനെ ചവിട്ടി വീഴ്ത്തിയെന്ന സുധാകരന്റെ പരാമര്‍ശം തള്ളി കൊണ്ടായിരുന്നു മുഖ്യമന്ത്രിയുടെ മറുപടി.

Top