സുപ്രീം കോടതിയില്‍ അനുകൂല വിധി കിട്ടാന്‍ കോഴ നല്‍കിയ കേസ്‌ ; ഹര്‍ജി തള്ളി

ന്യൂഡല്‍ഹി: സുപ്രീംകോടതി വിധിക്ക് കോഴ നല്‍കിയ കേസന്വേഷണം സുപ്രീംകോടതിയുടെ മേല്‍നോട്ടത്തിലുള്ള പ്രത്യേകാന്വേഷണ സംഘത്തിന് വിടണമെന്നാവശ്യപ്പെട്ട് സമര്‍പ്പിച്ച ഹര്‍ജി തള്ളി.

ജസ്റ്റിസുമാരായ ആര്‍.കെ അഗര്‍വാളള്‍, എകെ മിശ്ര, എഎം ഖന്‍വില്‍കാര്‍ എന്നിവരടങ്ങുന്ന ബെഞ്ചാണ് ഹര്‍ജി തള്ളിയത്.

മാത്രമല്ല, ചീഫ് ജസ്റ്റിസിനെതിരായി ആരോപണം കോടതിയലക്ഷ്യമാണെന്ന് കോടതി വിലയിരുത്തി.

ഹര്‍ജിക്കാരായ കാമിനി ജയ്‌സ്വാള്‍ പ്രശാന്ത് ഭൂഷണെയും ശിക്ഷിക്കുന്നില്ലെന്നും മൂന്നംഗ ബെഞ്ച് പറഞ്ഞു.

ആരോപണങ്ങള്‍ അവഹേളനപരമാണെന്നും, അതേസമയം കോടതിയലക്ഷ്യ നടപടികളുമായി മുന്നോട്ടു പോകുന്നില്ലെന്നും, ഈ മഹത്തായ സ്ഥാപനത്തിന്റെ ക്ഷേമത്തിന് വേണ്ടി എല്ലാവര്‍ക്കും ഒന്നിച്ച് പ്രവര്‍ത്തിക്കാമെന്നും, ഈ വിഷയം ഇവിടെ അവസാനിപ്പിക്കുന്നതായും വിധി വായിച്ച ജസ്റ്റിസ് അരുണ്‍ മിശ്ര പറഞ്ഞു.

സുപ്രീം കോടതിയില്‍ അനുകൂലവിധി കിട്ടാന്‍ ജഡ്ജിമാരടക്കം കൈക്കൂലി കൊടുത്തതിന് സിബിഐ രജിസ്റ്റര്‍ ചെയ്ത കേസില്‍ പ്രത്യേക അന്വേഷണസംഘത്തിന്റെ അന്വേഷണം ആവശ്യപ്പെട്ടാണ് മുതിര്‍ന്ന അഭിഭാഷകന്‍ പ്രശാന്ത് ഭൂഷണ്‍ ഹര്‍ജി സമര്‍പ്പിച്ചത്.

ചീഫ് ജസ്റ്റിസ് ആകുന്നതിന് മുമ്പ് ജസ്റ്റിസ് ദീപക് മിശ്ര അടക്കമുള്ളവരുടെ ബെഞ്ചില്‍ നിന്ന് സ്വകാര്യ മെഡിക്കല്‍ കോളജ് മാനേജ്‌മെന്റുകള്‍ക്ക് അനുകൂല വിധിയുണ്ടാകാന്‍ കൈക്കൂലി നല്‍കിയയെന്ന് സിബിഐ രജിസ്റ്റര്‍ ചെയ്ത കേസാണിലെ ഹര്‍ജിയാണ് തള്ളിയത്.

ഈ കേസില്‍ ഒഡീഷ ഹൈക്കോടതി മുന്‍ ജസ്റ്റിസ് ഖുദ്ദൂസി അടക്കമുള്ളവരെ സിബിഐ അറസ്റ്റ് ചെയ്‌തെങ്കിലും തുടര്‍നടപടിയുണ്ടായില്ലെന്നാണ് പ്രശാന്ത് ഭൂഷണ്‍ സമര്‍പ്പിച്ച ഹര്‍ജിയില്‍ പറയുന്നത്.

Top