തിരുവനന്തപുരത്ത്‌ ആയുധവുമായി ‘ദുർഗാവാഹിനി’ റാലി നടത്തിയവർക്കെതിരെ കേസെടുത്തു.

തിരുവനന്തപുരം: വാളുമേന്തി പ്രകടനം നടത്തിയ ‘ദുർഗാവാഹിനി’ പ്രവർത്തകർക്കെതിരെ കേസെടുത്തു. ആര്യങ്കോടിനടുത്തുള്ള മാരാരിമുട്ടത്താണ് പ്രകടനം നടന്നത്. പ്രകടനം നടത്തുന്ന വനിത പ്രവർത്തകരുടെ ചിത്രങ്ങൾ സമൂഹമാധ്യമങ്ങളിൽ വ്യാപകമായി പ്രചരിച്ചിരുന്നു. ഇവർക്കെതിരെ ജാമ്യമില്ലാ വകുപ്പുകളാണ് ചുമത്തിയിരിക്കുന്നത്. ആയുധനിയമം ചുമത്തിയും, സമുദായങ്ങൾക്കിടയിൽ മതസ്‌പർദ്ധ വളർത്താൻ ശ്രമിച്ചു എന്നീ വകുപ്പുകൾ പ്രകാരണമാണ് കേസെടുത്തിരിക്കുന്നത്. ആര്യങ്കോട് പൊലീസ് സ്വമേധയയാണ് കേസെടുത്തത്.

മെയ് 22-ന് വിഎച്ച്പി പഠനശിബിരത്തിന്‍റെ ഭാഗമായാണ് പെൺകുട്ടികൾ ആയുധമേന്തിയ റാലി നടന്നത്. പോലീസ് അനുമതി ഇല്ലാതെയാണ് പ്രകടനം നടന്നത്. പദ സഞ്ചലനത്തിന് മാത്രമായിരുന്നു അനുമതി നൽകിയിരുന്നത്. എന്നാൽ പെൺകുട്ടികളെ ഉൾപ്പെടുത്തി ആയുധങ്ങളുമായി “ദുർഗാവാഹിനി’ റാലി നടത്തുകയായിരുന്നു.

Top