യുവതി നദിയില്‍ ചാടി ജീവനൊടുക്കിയ സംഭവത്തിൽ ഭർത്താവിനെതിരെ കേസ്

ഹമ്മദാബാദ്: ഗുജറാത്തിലെ അഹമ്മദാബാദില്‍ യുവതി നദിയില്‍ ചാടി ജീവനൊടുക്കിയ സംഭവത്തില്‍ ഭര്‍ത്താവിനെതിരേ പോലീസ് കേസെടുത്തു.ജീവനൊടുക്കുന്നതിന് മുമ്പ് യുവതി സ്വന്തം മൊബൈല്‍ ഫോണില്‍ ചിത്രീകരിച്ച വീഡിയോ കഴിഞ്ഞദിവസങ്ങളില്‍ സാമൂഹികമാധ്യമങ്ങളില്‍ വ്യാപകമായി പ്രചരിച്ചിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് ഭർത്താവിനെ പോലീസ് അറസ്റ്റ് ചെയ്തത്.

അഹമ്മദാബാദ് സ്വദേശിയായ ആയിഷ കഴിഞ്ഞ ദിവസമാണ് നദിയില്‍ ചാടി ജീവനൊടുക്കിയത്. ആത്മഹത്യയ്ക്ക് മുമ്പ് നദിയുടെ സമീപത്തുനിന്ന് ആയിഷ മൊബൈലില്‍ വീഡിയോ ചിത്രീകരിക്കുകയും ഇത് ഭര്‍ത്താവിന് അയച്ചുനല്‍കുകയും ചെയ്തിരുന്നു. ആത്മഹത്യ ആരുടേയും പ്രേരണയോടെ അല്ലെന്നും മറ്റൊരാൾക്കും പങ്കില്ലെന്നും വീഡിയോയിലൂടെ യുവതി വ്യക്തമാക്കിയിരുന്നു.

Top