പശുകശാപ്പ്, യുപിയില്‍ മൂന്നു പേര്‍ക്കെതിരേ ദേശീയ സുരക്ഷാ നിയമപ്രകാരം കേസെടുത്തു

cow

മുസാഫര്‍നഗര്‍: യുപിയിലെ മുസാഫര്‍നഗറില്‍ പശുവിനെ കശാപ്പ് ചെയ്ത സംഭവത്തില്‍ മൂന്നു പേര്‍ക്കെതിരേ ദേശീയ സുരക്ഷാ നിയമ(എന്‍എസ്എ)പ്രകാരം കേസെടുത്തു.

ഖലീര്‍, ഭൂര, ഇനാം ഖുറേഷി എന്നിവര്‍ക്കെതിരേയാണു കേസെടുത്തിരിക്കുന്നത്. ജില്ലാ മജിസ്‌ട്രേറ്റ് ജി.എസ്. പ്രിയദര്‍ശിനി ആണ് ഇക്കാര്യം വെളിപ്പെടുത്തിയത്.

ജൂണ്‍ 24നാണു കട്ക ഗ്രാമത്തില്‍ പശുവിനെ കശാപ്പു ചെയ്തതിന് മൂവരും അറസ്റ്റിലായത്. ഇവരില്‍ നിന്നു നൂറു കിലോ മാട്ടിറച്ചിയും പിടിച്ചെടുത്തിരുന്നു.

Top