ആലുവയില്‍ ഓടി കൊണ്ടിരുന്ന കാറിന് തീപിടിച്ചു; യാത്രക്കാര്‍ രക്ഷപെട്ടത് തലനാരിഴയ്ക്ക്

കൊച്ചി: ആലുവ ബൈപ്പാസ് ഫ്‌ളൈ ഓവറില്‍ ഓടി കൊണ്ടിരുന്ന കാറിന് തീപിടിച്ചു. രാത്രി 8.00 മണിയോടെയാണ് സംഭവം. തൃശ്ശൂര്‍ ഭാഗത്തേക്ക് പോയ വടുതല സ്വദേശികളായ ശശാങ്ക്, ശരത് എന്നിവര്‍ സഞ്ചരിച്ച ഗ്ലോബല്‍ ഫിയസ്റ്റ കാറാണ് കത്തിയത്. പുക ഉയര്‍ന്നതോടെ വാഹനത്തിലുണ്ടായിരുന്നവര്‍ മൊബെലെടുത്ത് പുറത്തിറങ്ങി.

ആളുകള്‍ പുറത്തിറങ്ങിയതിന് പിന്നാലെ തീ ആളിപടര്‍ന്നു. തീ ആളിപടര്‍ന്നതോടെ ഫയര്‍ഫോഴ്‌സിനെ വിവരമറിയിച്ചതിനെ തുടര്‍ന്ന് ഫയര്‍ ഫോഴ്‌സ് എത്തി തീ അണച്ചു. അങ്കമാലിയില്‍ നിന്നും എത്തിയ അഗ്‌നിരക്ഷാ സേനയാണ് മണിക്കൂറുകള്‍ക്കൊടുവില്‍ തീ അണച്ചത്.

കാര്‍ പൂര്‍ണമായും കത്തി നശിച്ചു. കാര്‍ കത്തിയതിനെ തുടര്‍ന്ന് ആലുവയില്‍ ഗതാഗതക്കുരുക്കുണ്ടായി.വാഹനം പൂര്‍ണമായി കത്തി നശിച്ചു. അപകടത്തെ തുടര്‍ന്ന് മണിക്കൂറുകളോളം ദേശീയ പാതയില്‍ ഗതാഗതക്കുരുക്ക് ഉണ്ടായി.

Top