മുകേഷ് അംബാനിയുടെ വസതിക്ക് സമീപം ബോംബ് നിറച്ച കാർ

മുംബൈ: വ്യവസായി മുകേഷ് അമ്പാനിയുടെ മുംബൈയിലെ വസതിക്ക് സമീപം ബോംബ് നിറച്ച കാർ കണ്ടെത്തി. അംബാനിയുടെ വീടിന് ഏതാനും മീറ്ററുകൾ അകലെയാണു സ്ഫോടക വസ്തുക്കൾ  നിറച്ച കാർ ഉപേക്ഷിക്കപ്പെട്ട നിലയിൽ കണ്ടെത്തിയത്.

പൊലീസിനെ വിവരം അറിയിച്ചതിന് പിന്നാലെ ബോംബ് സ്‍ക്വാഡ് സ്ഥലത്തെത്തി പരിശോധന നടത്തി. മഹാരാഷ്ട്ര ആഭ്യന്തര മന്ത്രി അനിൽ ദേശ്മുഖ് ആണ് സംഭവത്തെക്കുറിച്ച് വിശദമാക്കിയത്.സത്യം ഉടൻ പുറത്തുവരും എന്ന് അദ്ദേഹം പറഞ്ഞു. തീവ്രവാദ വിരുധ സേനയും സ്ഥലത്ത് പരിശോധന നടത്തിയിട്ടുണ്ട്.

Top