കാറും ലോറിയും കൂട്ടിയിടിച്ച് ഒരു കുടുംബത്തിലെ 7പേര്‍ക്ക് ദാരുണാന്ത്യം; ഡ്രൈവിങ്ങിനിടെ ഉറങ്ങിപ്പോയ്

ചെന്നൈ: തമിഴ്‌നാട് തിരുവണ്ണാമലയില്‍ വാഹനാപകടത്തില്‍ ഒരു കുടുംബത്തിലെ 7പേര്‍ക്ക് ദാരുണാന്ത്യം. ഇവര്‍ സഞ്ചരിച്ച കാറും ലോറിയും കൂട്ടിയിടിച്ചാണ് അപകടം. കാര്‍ ഓടിച്ചിരുന്ന സതീഷ് ഉറങ്ങിപോയതാണ് അപകടത്തിനു കാരണമെന്നാണ് നിഗമനം. 3 സ്ത്രീകളും രണ്ടു കുട്ടികളും മരിച്ചവരില്‍ ഉള്‍പ്പെടുന്നു. വിഴുപ്പുറത്ത് ക്ഷേത്രദര്‍ശനം നടത്തിയ ശേഷം ബംഗളുരുവിലേക്ക് പോവുകയായിരുന്നു കുടുംബം.

സതീഷ് ബംഗളൂരുവില്‍ സോഫ്റ്റ്വെയര്‍ എഞ്ചിനീയറാണ്. അപകടത്തിന് പിന്നാലെ ലോറി ഡൈവര്‍ ഇറങ്ങിയോടി. ലോറി ഡ്രൈവര്‍ക്കായി തെരച്ചില്‍ നടക്കുന്നതായി പൊലീസ് അറിയിച്ചു. ഇടിയുടെ ആഘാതത്തില്‍ കാര്‍ പൂര്‍ണ്ണമായും തകര്‍ന്നു. സംഭവ സ്ഥലത്ത് വെച്ച് തന്നെ ഏഴുപേരും മരിച്ചു. മൃതദേഹങ്ങള്‍ ആശുപത്രിയിലേക്ക് മാറ്റി. സംഭവത്തില്‍ അന്വേഷണം നടക്കുകയാണെന്ന് പൊലീസ് അറിയിച്ചു.

Top