ട്രെയിനിൽ നിന്നും സ്‌ഫോടക ശേഖരം പിടികൂടി

കോഴിക്കോട്: ചെന്നൈ- മംഗലാപുരം സൂപ്പർഫാസ്റ്റ് എക്‌സ്പ്രസ് ട്രെയിനിൽ നിന്നും വൻ സ്‌ഫോടക ശേഖരം പിടികൂടി.

ആർപിഎഫിന് ലഭിച്ച വിവരത്തിന്റെ അടിസ്ഥാനത്തിൽ നടത്തിയ പരിശോധനയിലാണ് സ്‌ഫോടക വസ്തുക്കൾ കണ്ടെത്തിയത്. സംശയാസ്പദ സാഹചര്യത്തിൽ കണ്ടെത്തിയ യാത്രക്കാരിയെ പൊലീസ് കസ്റ്റഡിയിൽ എടുത്തു. 117 ജലാറ്റിൻ സ്റ്റിക്കുകളും 350 ഡിറ്റണേറ്ററുകളുമാണ് പിടികൂടിയത്. പൊലീസ് വിശദമായി ചോദ്യം ചെയ്തു വരികയാണ്.

 

Top