A. C. Moideen’S STATEMENT

AC MOIDHEEN

കോഴിക്കോട്: മദ്യനയത്തില്‍ മാറ്റം വരുത്തണമെന്ന മുന്‍നിലപാടില്‍ അയവ് വരുത്തി ടൂറിസം മന്ത്രി എ.സി.മൊയ്തീന്‍ രംഗത്ത്.

ടൂറിസം മേഖലയുടെ തകര്‍ച്ചക്കുള്ള കാരണങ്ങളില്‍ ഒന്ന് മദ്യനയമാണെന്നാണ് താന്‍ പറഞ്ഞതെന്ന് അദ്ദേഹം മാധ്യമങ്ങളോട് വ്യക്തമാക്കി.

മദ്യനയം, ടൂറിസം മേഖലയില്‍ വരുമാനം കുറയാന്‍ ഇടയാക്കിയെന്നും അതിനാല്‍ നയം മാറ്റണമെന്നുമായിരുന്നു മന്ത്രി നേരത്തെ അഭിപ്രായപ്പെട്ടതത്.

വിനോദ സഞ്ചാര മേഖല നേരിടുന്ന വെല്ലുവിളികള്‍ സംബന്ധിച്ചു ടൂറിസം വകുപ്പ് തയാറാക്കിയ റിപ്പോര്‍ട്ടില്‍ സൂചിപ്പിക്കുന്ന മദ്യനയവുമായി ബന്ധപ്പെട്ട കാര്യം മാത്രം അടര്‍ത്തിയെടുത്തു മാധ്യമങ്ങള്‍ വിവാദങ്ങള്‍ സൃഷ്ടിക്കാന്‍ നോക്കുകയാണ്.

മദ്യം ലഭിക്കുന്നില്ല എന്നതു മാത്രമല്ല, കാതലായ ഒട്ടേറെ പ്രശ്‌നങ്ങള്‍ വിനോദ സഞ്ചാരമേഖല നേരിടുന്നുണ്ട്. മദ്യനയം സംബന്ധിച്ച് എല്‍.ഡി.എഫില്‍ ചര്‍ച്ച വരുമ്പോള്‍ ടൂറിസം വകുപ്പിന്റെ നിലപാട് അറിയിക്കുമെന്നും മന്ത്രി പറഞ്ഞു.

കേരളത്തിലെ പ്രതിപക്ഷത്തിന് ഇതേക്കുറിച്ച് സംസാരിക്കാന്‍ എന്താണ് അവകാശമെന്നും മന്ത്രി ചോദിച്ചു.

യു.ഡി.എഫ് സര്‍ക്കാരിന്റെ കാലത്താണ് ബാര്‍ മുതലാളിമാരില്‍ നിന്ന് കൈക്കൂലി വാങ്ങിയ ശേഷം ബാറുകള്‍ക്ക് അനുമതി നല്‍കിയതെന്നും അദ്ദേഹം പറഞ്ഞു.

Top