മരട് മിഷന്‍; നാശനഷ്ടമുണ്ടായ വീടുകള്‍ പരിഹരിക്കും; എ.സി മൊയ്തീന്‍

തിരുവനന്തപുരം: മരട് ഫ്‌ളാറ്റുകള്‍ പൊളിക്കുന്നതിനിടെ ഏതെങ്കിലും വീടുകള്‍ക്ക് നാശനഷ്ടം ഉണ്ടായിട്ടുണ്ടൈങ്കില്‍ പരിഹരിക്കുമെന്ന് മന്ത്രി എ.സി മൊയ്തീന്‍. പരിസരവാസികളുടെ ആശങ്ക അകറ്റി, സുപ്രീംകോടതിയുടെ വിധി വിജയകരമായി പൂര്‍ത്തിയാക്കിയ സാങ്കേതിക വിദഗ്ദര്‍ ഉള്‍പ്പെടുന്ന സംഘത്തിന്റെ പ്രവര്‍ത്തനങ്ങള്‍ അഭിനന്ദനാര്‍ഹമാണെന്ന് അദ്ദേഹം പറഞ്ഞു.

അവസാനത്തെ ഗോള്‍ഡന്‍ കായലോരം ഫ്‌ളാറ്റും വിജയകരമായി പൊളിച്ചതിന് ശേഷമായിരുന്നു മന്ത്രിയുടെ പ്രതികരണം. മാലിന്യം നീക്കുന്ന അടുത്ത പ്രവര്‍ത്തനം അടിയന്തരമായി പൂര്‍ത്തിയാക്കുമെന്നും മന്ത്രി പറഞ്ഞു.

മരടില്‍ നിയമം ലംഘിച്ച് പണിതുയര്‍ത്തിയ നാല് ഫ്‌ളാറ്റുകളായ ഹോളിഫെയ്ത്ത്, ആല്‍ഫാ സെറിന്‍, ജെയിന്‍ കോറല്‍കോവ്, ഗോള്‍ഡന്‍ കായലോരം എന്നീ ഫ്‌ളാറ്റുകളാണ് ഇന്നലെയും ഇന്നുമായി വിദഗ്ദ സംഘം പൊളിച്ചത്.

തീരദേശ നിയമം ലംഘിച്ചെന്ന് കണ്ടെത്തിയതിനെ തുടര്‍ന്ന് സുപ്രീംകോടതി പൊളിച്ച് മാറ്റാന്‍ നിര്‍ദ്ദേശിച്ചതിന് പിന്നാലെയാണ് നാല് ഫ്‌ളാറ്റുകളും പൊളിച്ച് നീക്കിയത്.

Top