മോസ്കോ ഭൂഗർഭപാതയിൽ ബസ് ഇടിച്ചുകയറി അപകടം ; നാല് പേർ കൊല്ലപ്പെട്ടു

മോസ്കോ: മോസ്കോയിൽ നിയന്ത്രണം വിട്ട് ബസ് ഭൂഗർഭപാതയിൽ ഇടിച്ചുകയറി അപകടം .

അപകടത്തിൽ നാല് പേർ കൊല്ലപ്പെട്ടു. 13 പേർക്ക് പരിക്കേറ്റു.

തിങ്കളാഴ്ച രാവിലെയാണ് അപകടം നടന്നത്. ഭൂഗർഭപാതയുടെ പടികളിലേയ്ക്കാണ് ബസ് ഇടിച്ചു കയറിയത്.

ബസിന്റെ യന്ത്രതകരാർ കാരണമാണ് നിയന്ത്രണം നഷ്ടപ്പെട്ടതെന്ന് സംശയിക്കുന്നതായി പൊലീസ് പറഞ്ഞു. ബസിന്റെ ഡ്രൈവറെ പൊലീസ് കസ്റ്റഡിയിൽ എടുത്തു.

അപകടത്തെ തുടർന്ന് എല്ലാ സിറ്റി ബസ്സുകളും പരിശോധിക്കാൻ മോസ്കോ മേയർ സെർജി സൊബിയാനിൻ ഉത്തരവിട്ടതായി റഷ്യൻ വാർത്താ ഏജൻസികൾ റിപ്പോർട്ട് ചെയ്തിട്ടുണ്ട്.

Top