കോട്ടയത്ത് പേവിഷബാധയുടെ ലക്ഷണങ്ങൾ പ്രകടിപ്പിച്ച പോത്ത് ചത്തു

കോട്ടയം : പാമ്പാടിയിൽ പേവിഷബാധയുടെ ലക്ഷണങ്ങൾ പ്രകടിപ്പിച്ച പോത്ത് ചത്തു.പാമ്പാടി പഞ്ചായത്ത് രണ്ടാം വാർഡിലെ പന്തമാക്കൽ വീട്ടിൽ തങ്കമ്മ ഹരിയുടെ വീട്ടിലെ പോത്താണ് ചത്തത്. ഇന്നലെ രാത്രി മുതലാണ് പോത്ത് പേ വിഷബാധയുടെ ലക്ഷണങ്ങൾ പ്രകടിപ്പിച്ചത്. രണ്ടാഴ് മുമ്പ് പോത്തിനെ ഒരു തെരുവുനായ കടിച്ചിരുന്നു. ഈ നായയ്ക്കും പേവിഷ ബാധ ഉണ്ടായിരുന്നതായി സംശയമുണ്ടായിരുന്നു. പോത്തിന്റെ പേ വിഷ ബാധ സ്ഥിരീകരിക്കാൻ കൂടുതൽ പരിശോധനകൾ നടത്തും. മേഖലയിൽ പ്രതിരോധ പ്രവർത്തനങ്ങളും ഊർജിതമാക്കുമെന്ന് പഞ്ചായത്തും ആരോഗ്യ വകുപ്പും അറിയിച്ചു.

അതേ സമയം, ഫലപ്രാപ്തിയില്ലെന്ന ആരോപണം ശക്തമായിരിക്കെ, പേ വിഷബാധയ്ക്കെതിരായ വാക്സീന്റെ ഒരു ബാച്ചിന്റെ വിതരണം പിൻവലിച്ചു. വാക്സീൻ സാമ്പിൾ, കേന്ദ്ര ലാബിലേക്ക് വീണ്ടും പരിശോധനയ്ക്ക് അയയ്ക്കാൻ തീരുമാനിച്ചതോടെയാണ് വാക്സീന്റെ ഒരു ബാച്ച് പിൻവലിച്ചത്. വാക്സീന്റെ ഗുണനിലവാരത്തെ കുറിച്ച് സംശയം ഉയർന്ന സാഹചര്യത്തിലാണ് സർക്കാർ വീണ്ടും പരിശോധന ആവശ്യപ്പെട്ടത്.

Top