ഒരു വെള്ളക്കാരൻ പോലുമില്ലാതെ ബ്രിട്ടീഷ് മന്ത്രിസഭ

ലണ്ടൻ: ബ്രിട്ടനിലെ നാല് സുപ്രധാന വകുപ്പുകളിൽ ഒന്നിലും വെള്ളക്കാരനെ ഉൾപ്പെടുത്താതെ ലിസ് ട്രസ് മന്ത്രിസഭ. ആഭ്യന്തരം, വിദേശം, ധനം, ആരോഗ്യം വകുപ്പുകളിലാണ് ട്രസ് വൈവിധ്യം കൊണ്ടുവന്നത്. രാജ്യത്ത് രാഷ്ട്രീയ വൈവിധ്യങ്ങൾക്ക് തുടക്കം കുറിക്കുന്നതിൽ പ്രസിദ്ധമാണ് ട്രസിന്റെ നേതൃത്വത്തിലുള്ള കൺസർവേറ്റീവ് പാർട്ടി. ഋഷി സുനക്കിനെ പരാജയപ്പെടുത്തി ബ്രിട്ടന്റെ മൂന്നാമത്തെ വനിതാ പ്രധാനമന്ത്രിയായി കഴിഞ്ഞ ദിവസമാണ് ട്രസ് ചുമതലയേറ്റത്.

പുതിയ മന്ത്രിസഭയിൽ പ്രധാനമന്ത്രി പദവും ഉപപ്രധാനമന്ത്രി സ്ഥാനവും വഹിക്കുന്നത് വനിതകളാണ്. കറുത്തവർഗക്കാർക്കും ഇന്ത്യൻ വംശജർക്കും ഉയർന്ന പദവികൾ ലഭിച്ചു. ഇന്ത്യൻ വംശജ സുല്ലെ ബ്രാവർമാനാണ് ആഭ്യന്തര സെക്രട്ടറി. തമിഴ്‌നാട് സ്വദേശി ഉമയുടെയും ഗോവൻ വംശജൻ ക്രിസ്റ്റി ഫെർണാണ്ടസിന്റെയും മകളാണ് സുല്ലെ ബ്രാവർമാൻ. കേംബ്രിഡ്ജ് യൂണിവേഴ്‌സിറ്റി നിയമ ബിരുദധാരിയായ ഇവർ ബോറിസ് ജോൺസൺ സർക്കാരിൽ അറ്റോർണി ജനറലായിരുന്നു.

Top