അരയില്‍ തിളങ്ങുന്ന ഒഢ്യാണവും കാലില്‍ തളയും; ഭ്രമയുഗത്തിലെ പുതിയ പോസ്റ്റര്‍ പുറത്തെത്തി

ഴിഞ്ഞ ദിവസങ്ങളായ് സോഷ്യല്‍ മീഡിയ ഭരിക്കുന്നത് ഭ്രമയുഗം പോസ്റ്ററുകളാണ്. ബ്ലാക് ആന്‍ഡ് വൈറ്റ് കോമ്പോയില്‍ ഇതുവരെ കാണാത്ത വ്യത്യസ്തത നിറഞ്ഞ പോസ്റ്റുകളാണ് ചര്‍ച്ചകള്‍ക്ക് വഴിവച്ചതും. ഫസ്റ്റ ലുക്ക് മുതല്‍ ശ്രദ്ധനേടിയ ഭ്രമയുഗത്തിലെ പുതിയ പോസ്റ്റര്‍ ആണ് ഇപ്പോള്‍ ശ്രദ്ധനേടുന്നത്. ചിത്രത്തിലെ പ്രധാന സ്ത്രീ കഥാപാത്രത്തിന്റേതാണ് പോസ്റ്റര്‍.

നടിയും മോഡലുമായ അമാല്‍ഡ ലിസ് ആണ് പോസ്റ്ററില്‍ ഉള്ളത്. നടി ഭ്രമയുഗത്തില്‍ ഉണ്ടെന്ന വിവരം നേരത്തെ പുറത്തുവന്നതാണ്. അരയില്‍ തിളങ്ങുന്ന ഒഢ്യാണവും കാലില്‍ തളയും ഇട്ട് കയ്യില്‍ വളയണിഞ്ഞും നില്‍ക്കുന്ന അമാല്‍ഡയെ പോസ്റ്ററില്‍ കാണാം. മുഖം വ്യക്തമാക്കാത്ത തരത്തിലുള്ളതാണ് പോസ്റ്റര്‍. ദുല്‍ഖര്‍ സല്‍മാനെ നായകനാക്കി രാജീവ് രവി സംവിധാനം ചെയ്ത കമ്മട്ടിപ്പാടത്തിലൂടെ ശ്രദ്ധനേടിയ നടിയാണ് അമാല്‍ഡ ലിസ്. ശേഷം ട്രാന്‍സ്, സി യു സൂണ്‍, സുലൈഖ മന്‍സില്‍ തുടങ്ങിയ ചിത്രങ്ങളില്‍ വേഷമിട്ടു. അമാല്‍ഡയുടെ കരിയറിലെ ഏറ്റവും മികച്ച കഥാപാത്രം ആകും ഭ്രമയുഗത്തിലേതെന്നാണ് വിലയിരുത്തുന്നത്. മോഡലിങ്ങില്‍ സജീവമായ അമാല്‍ഡ വിവിധ ബ്രാന്‍ഡുകള്‍ക്ക് മോഡലായിട്ടുണ്ട്.

അതേസമയം, പുതിയ പോസ്റ്റര്‍ കൂടി പുറത്തുവന്നതോടെ ഏറെ ആവേശത്തിലാണ് മമ്മൂട്ടി ആരാധകര്‍. ‘മുമ്പോട്ട് പോകുന്തോറും വന്‍ ഹൈപ്പിലേക്ക് മാറുന്ന ലെവല്‍ ആണല്ലോ, മാക്‌സിമം സ്‌ക്രീനില്‍ റിലീസ് ചെയ്യണം, എന്തിനുള്ള പുറപ്പാടാണ്, എന്റെ മോനെ ഇന്റര്‍നാഷണല്‍ ലെവല്‍’, എന്നിങ്ങനെ പോകുന്നു കമന്റുകള്‍. രാഹുല്‍ സദാശിവന്‍ സംവിധാനം ചെയ്യുന്ന ചിത്രമാണ് ഭ്രമയുഗം. മമ്മൂട്ടി, അമാല്‍ഡ എന്നിവര്‍ക്ക് പുറനെ സിദ്ധാര്‍ത്ഥ് ഭരതന്‍, അര്‍ജുന്‍ അശോകന്‍ എന്നിവരാണ് മറ്റ പ്രധാന വേഷങ്ങളില്‍ എത്തുന്നത്. ചിത്രം ഫെബ്രുവരിയില്‍ റിലീസ് ചെയ്യുമെന്നാണ് റിപ്പോര്‍ട്ടുകള്‍.

Top