ആക്ഷൻ ചിത്രങ്ങൾക്കൊരു ബ്രേക്ക്; വേറിട്ട വേഷത്തിൽ പെപ്പെയുടെ ഓ മേരി ലൈല’

ടിയും വയലൻസുമൊക്കെ വിട്ട് പുതിയ ഒരു ഫോർമുല പിടിക്കാനൊരുങ്ങുകയാണ് നമ്മുടെ പ്രിയ താരം ആന്റണി വർഗീസ് എന്ന പെപ്പെ. ഇപ്പോഴിതാ തന്‍റെ പതിവ് ട്രാക്ക് മാറ്റി ഒരു കുടുംബ ചിത്രവുമായാണ് ആന്‍റണി വര്‍ഗീസ് എത്തിയിരിക്കുന്നത്.

ഓ മേരി ലൈല എന്നു പേരിട്ടിരിക്കുന്ന ചിത്രം സംവിധാനം ചെയ്യുന്നത് നവാഗതനായ അഭിഷേക് കെ എസ് ആണ്. അനുരാജ് ഒ ബിയുടേതാണ് തിരക്കഥ. ഡോ. പോള്‍സ് എന്‍റര്‍ടെയ്ന്‍‍മെന്‍റിന്‍റെ ബാനറില്‍ ഡോ. പോള്‍ വര്‍ഗീസ് ആണ് നിര്‍മ്മാണം. ഛായാഗ്രഹണം ബബ്ലു അജു, എഡിറ്റിംഗ് കിരണ്‍ ദാസ്, സംഗീതം അങ്കിത് മേനോന്‍, വരികള്‍ ശബരീഷ് വര്‍മ്മ, വിനായക് ശശികുമാര്‍, കലാസംവിധാനം സജി ജോസഫ്, അഭിഷേക് കെ എസും അനുരാജ് ഒ ബിയും ചേര്‍ന്നാണ് ചിത്രത്തിന്‍റെ കഥ എഴുതിയിരിക്കുന്നത്.

അങ്കമാലി ഡയറീസ് എന്ന ലിജോ ജോസ് പെല്ലിശ്ശേരി ചിത്രത്തിലൂടെ അരങ്ങേറിയ ആന്‍റണിക്ക് വന്‍ ബ്രേക്കുമായിരുന്നു ആ ചിത്രം. ചിത്രത്തില്‍ അവതരിപ്പിച്ച പെപ്പെ എന്ന കഥാപാത്രത്തിന്‍റെ പേരിലാണ് ആന്‍റണിയെ പല പ്രേക്ഷകരും സംബോധന ചെയ്യാറ്. ആക്ഷന് പ്രാധാന്യമുള്ള സ്വാതന്ത്ര്യം അര്‍ധരാത്രിയില്‍, ജല്ലിക്കട്ട്, അജഗജാന്തരം തുടങ്ങിയവയാണ് ആന്‍റണിയുടെ മറ്റു ചിത്രങ്ങള്‍. ഇവയെല്ലാം ബോക്സ് ഓഫീസില്‍ വിജയങ്ങളുമായിരുന്നു.

Top