ഇത് സന്തോഷത്തോടെയുള്ള ഞെട്ടല്‍; ഹൃത്വികിന്റെ ജീവിതം പറഞ്ഞ് ഒരു പുസ്തകം

ബോളിവുഡ് താരം ഹൃത്വിക് റോഷന്റെ ജീവിതം പുസ്തകമാകുന്നു. ഹൃത്വികിന്റെ ആറു വയസ്സു മുതലുളള ജിവിതമാണ് പുസ്തകത്തില്‍ പറയുന്നത്. സ്റ്റോറീസ് ഫോര്‍ ബോയ്‌സ് ഹു ഡെയര്‍ ടു ബി ഡിഫറന്റ് എന്നാണ് പുസ്തകത്തിന്റെ പേര്. ബെന്‍ ബ്രൂക്‌സ് ആണ് പുസ്തകം എഴുതിയിരിക്കുന്നത്.

ആറ് വയസില്‍ സിനിമാലോകത്തേയ്ക്ക് ബാലതാരമായി കടന്നു വരുന്ന ഹൃത്വികിന്റെ കഥ പറഞ്ഞാണ്‌ പുസ്തകം ആരംഭിക്കുന്നത്. പിന്നീട് ആരോഗ്യപരമായ ബുദ്ധിമുട്ടുകളൊക്കെ മറികടന്ന് ബോളിവുഡിലെ സൂപ്പര്‍താര പദവിയിലേയ്ക്ക് ഉയരുന്ന ഹൃത്വികിന്റെ ഇതുവരെയുള്ള ജീവിതത്തിലൂടെയാണ് പുസ്തകം കടന്നു പോകുന്നത്.

സന്തോഷത്തോടെയുള്ള ഞെട്ടല്‍ ആയിരുന്നു പുസ്തകം കണ്ടപ്പോള്‍ തനിക്ക് അനുഭവപ്പെട്ടതെന്ന് താരം പറഞ്ഞു. തനിക്ക് ഈ ജീവിതത്തില്‍ കിട്ടാവുന്ന ഏറ്റവും വലിയ അംഗീകാരമാണ് ഇതെന്നും താരം പറഞ്ഞു.

Top