കണ്ണൂരില്‍ 45 യാത്രക്കാരുമായി പോയ കടത്ത് ബോട്ട് മുങ്ങി

കണ്ണൂര്‍: കണ്ണൂര്‍ അഴീക്കലില്‍ യാത്രാബോട്ട് മുങ്ങി.

45 യാത്രക്കാരുമായി പോയ കടത്ത് ബോട്ട് എഞ്ചിന്‍ തകരാറ് മൂലമാണ് മുങ്ങിപ്പോയത്.

ബോട്ടിലുണ്ടായിരുന്ന യാത്രക്കാരെ എല്ലാവരെയും മത്സ്യത്തൊഴിലാളികള്‍ രക്ഷപ്പെടുത്തി.

അതേസമയം, കോസ്റ്റല്‍ പൊലീസ് സമയത്ത് എത്തിയില്ലെന്നാരോപിച്ച് സ്ഥലത്ത് സംഘര്‍ഷം നടക്കുകയാണ്.

ഉദ്യോഗസ്ഥരെ നാട്ടുകാര്‍ തടഞ്ഞുവെച്ചു.

Top