ഹിമ ദാസിന്റെ ജീവിതം സിനിമയാക്കണമെന്ന് അക്ഷയ് കുമാര്‍

hima

ഥാര്‍ത്ഥ സംഭവങ്ങള്‍ സിനിമയിലൂടെ അവതരിപ്പിക്കാനുള്ള കഴിവു കൊണ്ട് ബോളിവുഡില്‍ തിളങ്ങി നില്‍ക്കുന്ന നടനാണ് അക്ഷയ് കുമാര്‍. പെണ്‍കുട്ടികളുടെ ആയോധന കലകളെയും അദ്ദേഹം പ്രോത്സാഹിപ്പിക്കുന്നുണ്ട്. അടുത്തിടെ ഏഷ്യന്‍ ഗെയിംസിലെ അത്‌ലറ്റ്‌സിനെ അനുമോദിക്കാനുള്ള അവസരം അക്ഷയ് കുമാറിന് ലഭിച്ചിരുന്നു.

ഇന്ത്യന്‍ അത്‌ലറ്റ്‌സിന് അദ്ദേഹം അഭിനന്ദനങ്ങള്‍ നേരുകയും മത്സരത്തില്‍ സ്വര്‍ണ മെഡല്‍ സ്വന്തമാക്കിയ ഹിമ ദാസിനെ പ്രശംസിക്കുകയും ചെയ്തിരുന്നു. അതേസമയം, ഹിമ ദാസിന്റെ ജീവിതം സിനിമയാക്കുമെന്നും അക്ഷയ് കുമാര്‍ കൂട്ടിച്ചേര്‍ത്തു.

‘ഹിമ ദാസിന്റെ ജീവിതം സിനിമയാക്കാന്‍ ഞാന്‍ ആഗ്രഹിക്കുന്നുണ്ട്. ചെറുപ്പത്തില്‍ തന്നെ ഇന്ത്യയ്ക്ക് വേണ്ടി വിജയം നേടിയവളാണ് അവള്‍. അന്താരാഷ്ട്രതലത്തില്‍ വരെയെത്തി. അതുകൊണ്ടുതന്നെ അവളുടെ ജീവിതം സിനിമയാക്കേണ്ടതുണ്ട്. നമ്മള്‍ ഇന്ത്യക്കാര്‍ക്ക് ഓടാനുള്ള അവസരങ്ങളുണ്ട്. ട്രാക്കില്‍ നമ്മുടെ പേരില്‍ ചരിത്രം കുറിക്കാന്‍ ഓരോരുത്തര്‍ക്കും അവസരങ്ങളുണ്ട്. അത് നമ്മള്‍ സ്വന്തമാക്കണം’ അക്ഷയ് കുമാര്‍ പറഞ്ഞു.

ഗോള്‍ഡ് ആണ് അക്ഷയ് കുമാറിന്റെ പുറത്തിറങ്ങാനിരിക്കുന്ന ചിത്രം. ഹോക്കി കളിക്കാരന്‍ തപന്‍ ദാസിന്റെ ജീവിതമാണ് ചിത്രത്തിന്റെ പ്രമേയം. റീമ കാഗ്തിയാണ് ചിത്രം സംവിധാനം ചെയ്യുന്നത്.

Top