ചാന്‍സലര്‍ പദവിയില്‍ നിന്നും ഗവര്‍ണറെ മാറ്റുന്ന ബില്‍ ഇന്ന് നിയമസഭയില്‍ 

തിരുവനന്തപുരം: സർവകലാശാലകളുടെ ചാൻസലർ പദവിയിൽ നിന്നും ഗവർണറെ മാറ്റുന്ന ബിൽ ഇന്ന് നിയമസഭ പരിഗണിക്കും. സബ്ജക്ട് കമ്മിറ്റിക്ക് വിട്ട ബില്ലാണ് ഇന്ന് നിയമസഭ ചർച്ച ചെയ്ത് പാസ്സാക്കുക. ഗവർണർക്ക് പകരം പ്രമുഖരായ വിദ്യാഭ്യാസ വിദഗ്ധരെ ചാൻസലറാക്കണം എന്നാണ് ബില്ലിലെ നിർദ്ദേശം.

ഗവർണറെ ചാൻസലർ സ്ഥാനത്തു നിന്നും മാറ്റുന്നിനോട് യോജിപ്പാണെന്ന് പ്രതിപക്ഷം വ്യക്തമാക്കിയിട്ടുണ്ട്. എന്നാൽ ബദൽ സംവിധാനം സംബന്ധിച്ച് വ്യക്തതയില്ലെന്നും അതിനാൽ തന്നെ ബില്ലിനെ എതിർക്കുമെന്നും പ്രതിപക്ഷം അറിയിച്ചു.

വൈസ് ചാൻസലർ ഇല്ലെങ്കിൽ പകരം ചുമതല പ്രോ വിസിക്കോ മറ്റ് സർവകലാശാല വൈസ് ചാൻസലർമാർക്കോ നൽകും എന്നായിരുന്നു കരട് ബില്ലിലെ വ്യവസ്ഥ. ഇത് യുജിസി മാർഗ നിർദേശത്തിന് വിരുദ്ധമാണെന്നാണ് പ്രതിപക്ഷ നിലപാട്.

Top