A big night for Clinton as she wins in four states

ഫ്‌ളോറിഡ: അമേരിക്കന്‍ പ്രസിഡന്റ് തെരഞ്ഞെടുപ്പിന്റെ രണ്ടാം സൂപ്പര്‍ ട്യൂസ്‌ഡെയില്‍ ഹിലരി ക്ലിന്റണ് മികച്ച മുന്നേറ്റം. ഹിലരി 3 സ്റ്റേറ്റുകളില്‍ ജയിച്ചു. ഫ്‌ളോറിഡ, ഓഹിയോ, നോര്‍ത്ത് കരോളീന എന്നിവിടങ്ങളിലാണ് ഹിലരി ജയിച്ചത്.

ബിസിനസുകാരനായ റിപ്പബ്ലിക്കന്‍ സ്ഥാനാര്‍ത്ഥി ഡൊണാള്‍ഡ് ട്രംപിന് സമ്മിശ്രഫലമാണുണ്ടായത്. ഫ്‌ളോറിഡയില്‍ പ്രധാന എതിരാളി മാര്‍കോ റൂബിയോയെയാണ് ട്രംപ് പരാജയപ്പെടുത്തിയത്. എന്നാല്‍, ഓഹിയോയില്‍ ജോണ്‍ കാസിച്ചിനോടു തോല്‍ക്കുകയും ചെയ്തു. ഇതടക്കം അഞ്ചു സ്റ്റേറ്റുകളും തൂത്തുവാരാമെന്നായിരുന്നു ട്രംപിന്റെ കണക്കുകൂട്ടല്‍. ഇതോടെ കാസിച്, ടെഡ് ക്രൂസ്, ഹിലരി ക്ലിന്റണ്‍ എന്നിവരില്‍ നിന്ന് ശക്തമായ വെല്ലുവിളി നേരിടുകയാണ് ട്രംപ്.

ഓഹിയോയില്‍ 66 ഡെലിഗേറ്റുകളുടെയും വോട്ടു നേടിയാണ് കാസിച്ച് ട്രംപിനെ പരാജയപ്പെടുത്തിയത്. ട്രംപിനു നോമിനേഷന്‍ ജയിക്കാന്‍ 1,237 ഡെലിഗേറ്റുകളുടെ പിന്തുണ വേണം. ഓഹിയോയിലെ പരാജയം അതിനു വിനയായി. നിലവില്‍ ഓഹിയോ ഗവര്‍ണറാണ് കാസിച്. ഡെമോക്രാറ്റിക് സൈഡില്‍ 3 സ്‌റ്റേറ്റുകള്‍ ജയിച്ച ഹിലരി, തന്റെ പ്രധാന എതിരാളി ബെര്‍ണി സാന്‍ഡേഴ്‌സില്‍ നിന്നും ഏറെ മുന്നിലെത്തി. ഇല്ലിനോയ്‌സ്, മിസൗരി എന്നിവിടങ്ങളിലെ റിപ്പബ്ലിക്കന്‍ മത്സരം ഇനിയും തീരുമാനിക്കപ്പെട്ടിട്ടില്ല. ആദ്യ സൂപ്പര്‍ ചൊവ്വയിലെ ജയങ്ങള്‍ക്കു ശേഷം രണ്ടാം സൂപ്പര്‍ ചൊവ്വയില്‍ ഡൊണാള്‍ഡ് ട്രംപുമായി മത്സരമാണ് ഹിലരി കൊതിച്ചിരുന്നത്.

സ്വന്തം തട്ടകമായ ഫ് ളോറിഡയിലെ ജയം മാര്‍ക്കോ റൂബിയോക്ക് ശക്തമായ തിരിച്ചടിയായി. ക്രൂസുമായിട്ടായിരുന്നു ട്രംപിന്റെ കടുത്ത പോരാട്ടം. ഫ് ളോറിഡയില്‍ 99 ഡെലിഗേറ്റ് വോട്ടും ട്രംപ് നേടി. ഇത് നോമിനേഷനിലേക്കുള്ള ട്രംപിന്റെ പോരാട്ടത്തിനു കരുത്തു പകര്‍ന്നു. എന്നാല്‍, ഓഹിയോയിലെ തോല്‍വിയാണ് ട്രംപിനു തിരിച്ചടിയായത്. ഇല്ലിനോയ്‌സിലും ട്രംപ് ജയിച്ചെങ്കിലും മിസൗരിയിലും നോര്‍ത്ത് കരൊളീനയിലും ഇതുവരെ ഒരു റിപ്പബ്ലിക്കന്‍ സ്ഥാനാര്‍ത്ഥി പോലും ജയിച്ചിട്ടില്ല.

Top