ബട്ടനുകൾ കൊണ്ടൊരു മനോഹര ചിത്രം; സത്യൻ അന്തിക്കാടിന് ജീനയുടെ സമ്മാനം

19,278 ബട്ടണുകൾ കൊണ്ടുള്ള തന്റെ ചിത്രം വരച്ച ജീന എന്ന കലാകാരിക്ക് ആദരവും , അഭിനന്ദനങ്ങളുമായി മലയാളത്തിന്റെ പ്രിയ സംവിധായകൻ സത്യൻ അന്തിക്കാട്.കേരളത്തിൽ എപ്പോഴെങ്കിലും ഇനി ബട്ടണുകള്‍ക്ക് ക്ഷാമം നേരിട്ടാൽ താനൊരു സമ്പന്നനായിരിക്കുമെന്നും നര്‍മ്മ രൂപത്തിൽ സത്യൻ അന്തിക്കാട് കുറിച്ചിരിക്കുകയാണ്.

ഇതൊരു ചിത്രകാരിക്കുള്ള ആദരവാണ്. പലരും പലരുടേയും ചിത്രങ്ങൾ അതിമനോഹരമായി വരച്ചു കണ്ടിട്ടുണ്ട്. അപൂർവ്വമായി ചിലർ എന്‍റെ ചിത്രവും വരച്ച് സമ്മാനിക്കാറുണ്ട്. അതിൽ നിന്നൊക്കെ വിഭിന്നമായി ജീന നിയാസ് എന്ന ചിത്രകാരി ഒരു ചിത്രത്തിലൂടെ എന്നെത്തന്നെ അത്ഭുതപ്പെടുത്തിയിരിക്കുന്നു. ബ്രഷും ചായവുമൊന്നുമില്ലാതെ പല തരം ബട്ടൻസ് കൊണ്ടാണ് അവർ ഈ ചിത്രം പൂർത്തിയാക്കിയത്.

അതും 24 ചതുരശ്രയടി വലുപ്പത്തിൽ. ഈ ചിത്രത്തെ മുൻ നിർത്തി ‘ഇന്ത്യൻ ബുക്ക് ഓഫ് റെക്കോർഡ്സിന്‍റെയും’ ‘ഏഷ്യൻ ബുക്ക് ഓഫ് റെക്കോർഡ്സിന്‍റെയും’ അംഗീകാരം അവർക്കു ലഭിച്ചിരിക്കുന്നു എന്നത് സന്തോഷിപ്പിക്കുന്ന വാർത്തയാണ്. ജീന നിയാസിനെ ആത്മാർത്ഥമായി അഭിനന്ദിക്കുന്നു. ഇനി എപ്പോഴെങ്കിലും കേരളത്തിൽ ബട്ടൻസിന് ക്ഷാമം നേരിട്ടാൽ ഞാനൊരു സമ്പന്നനാകാനുള്ള സാദ്ധ്യതയുണ്ട്.

https://m.facebook.com/story.php?story_fbid=1497955850391802&id=264421103745289

കാരണം പത്തൊമ്പതിനായിരത്തി ഇരുനൂറ്റി എഴുപത്തെട്ട്‍ ബട്ടണുകൾ കൊണ്ട് തീർത്ത ഈ ചിത്രം ഞാനിവിടെ രഹസ്യമായി സൂക്ഷിച്ചിരിക്കുന്നു, എന്നാണ് ചിത്രകാരിക്കും ചിത്രത്തിനുമൊപ്പം നിൽക്കുന്ന ചിത്രം പങ്കുവെച്ച് സത്യൻ അന്തിക്കാട് കുറിച്ചിരിക്കുന്നത്.

Top