ജോവാന്‍ റോമന്‍ ഇനി ഗോകു

സ്പാനിഷ് താരം വിംഗര്‍ ജോവാന്‍ റോമന്‍ പേര് മാറ്റി. ഗോകു എന്നാണ് പുതിയ പേര്. ജാപ്പനീസ് ആനിമേഷന്‍ പരമ്പരയായ ഡ്രാഗണ്‍ ബോളില്‍ നിന്നുള്ള പ്രധാന കഥാപാത്രമാണ് ഗോകൂ. നിലവില്‍ പോളിഷ് രണ്ടാം ഡിവിഷന്‍ ടീമായ മിഡ്സ് ലെഗ്‌നിക്കയ്ക്ക് വേണ്ടി കളിക്കുന്ന ജോവാന്‍ ഇതിനകം തന്നെ തന്റെ പുതിയ പേര് സോഷ്യല്‍ മീഡിയ പ്രൊഫൈലുകളില്‍ ചേര്‍ത്തിട്ടുണ്ട്.

ഒപ്പം തന്റെ തീരുമാനത്തെ ബഹുമാനിക്കണം എന്ന് ആളുകളോട് ആവശ്യപ്പെടുകയും ചെയ്തു. പേര് തന്റെ വ്യക്തിത്വത്തെയും ജീവിതത്തെക്കുറിച്ചുള്ള കാഴ്ചപ്പാടിനെയും നന്നായി പ്രതിഫലിപ്പിക്കുന്നുവെന്ന് ജോവാന്‍ വ്യക്തമാക്കുന്നു.

Top