പാര്‍ലമെന്റില്‍ തന്നെ കാണാന്‍ വന്ന വിശിഷ്ടാതിഥിയുടെ ചിത്രം പങ്കുവെച്ച് പ്രധാനമന്ത്രി

ന്യൂഡല്‍ഹി: ഇന്ന് പാര്‍ലമെന്റില്‍ തന്നെ കാണാന്‍ വന്ന വിശിഷ്ടാതിഥിയുടെ ചിത്രം പങ്കുവെച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. ഒരു കുഞ്ഞ് മോദിയോടൊപ്പം കസേരയില്‍ ഇരിക്കുന്നതും പ്രധാനമന്ത്രി കുഞ്ഞിനെ കളിപ്പിക്കുന്നതുമായ രണ്ട് ചിത്രങ്ങളാണ് പ്രധാനമന്ത്രിയുടെ ഇന്‍സ്റ്റാഗ്രാമില്‍ പങ്കുവെച്ചിരിക്കുന്നത്.

എന്നാല്‍ കുഞ്ഞാരാണെന്നോ ആരോടൊപ്പം വന്നു എന്നത് സംബന്ധിച്ചോ ഉള്ള വിവരങ്ങളൊന്നും ലഭ്യമല്ല.

Top