മൂന്ന് തലയുള്ള കുഞ്ഞിന് ജന്മം നല്‍കി യുവതി; പിശാചുബാധയെന്ന് നാട്ടുകാര്‍

ന്യൂഡല്‍ഹി: ഉത്തര്‍പ്രദേശിലെ എത്താ ജില്ലയില്‍ മൂന്ന് തലയുള്ള ഒരു അത്ഭുത കുഞ്ഞിന് യുവതി ജന്മം നല്‍കി. ഈ മാസം പതിനൊന്നിന് ജില്ലയിലെ ഒരു പ്രാഥമികാരോഗ്യകേന്ദ്രത്തിലാണ് മൂന്ന് തലയുള്ള കുഞ്ഞ് ജനിച്ചത്.കുഞ്ഞിന്റെ തലയുടെ പിന്‍ഭാഗത്ത് തലകളുടെ ആകൃതിയിലുള്ള ഈ വളര്‍ച്ചകളില്‍ അവയവങ്ങള്‍ ഒന്നുമില്ലെന്നാണ് ഡോക്ടര്‍മാര്‍ പറയുന്നത്. പക്ഷ, തലയോട്ടിയുമായി ബന്ധമുണ്ട്.

യുവതി കൃത്യമായി സ്‌കാനിങ് നടത്തുകയോ ഡോക്ടറുടെ കാണുകയോ ചെയ്തിരുന്നില്ല. കടുത്ത പ്രസവവേദനയുമായി ആശുപത്രിയില്‍ എത്തിയ യുവതി ഉടന്‍തന്നെ പ്രസവിക്കുകയും ചെയ്തു. എന്നാല്‍ കുഞ്ഞിന്റെ രൂപംകണ്ട് ഡോക്ടര്‍മാരും ബന്ധുക്കളും ഞെട്ടിപ്പോയി. ഉടന്‍ അമ്മയെയും കുഞ്ഞിനെയും ജില്ലാ ആശുപത്രിയിലേക്ക് മാറ്റി.

കുഞ്ഞിന് ആരോഗ്യപരമായി പ്രശ്‌നങ്ങളൊന്നുമില്ലെന്ന് ഡോക്ടര്‍മാര്‍ പറഞ്ഞു. കൂടുതല്‍ പഠിച്ചതിനുശേഷമേ ശാസ്ത്രക്രീയ നടത്തുന്ന കാര്യത്തില്‍ തീരുമാനം എടുക്കാന്‍ സാധിക്കൂ എന്നാണ് ഡോക്ടര്‍മാര്‍ പറയുന്നത്.

അതേസമയം പിശാചുബാധമൂലമാണ് കുഞ്ഞ് മൂന്നുതലയുമായി ജനിക്കാന്‍ കാരണമെന്നുപറഞ്ഞ് ചില ഗ്രാമവാസികള്‍ രംഗത്തെത്തിയിട്ടുണ്ട്. കുഞ്ഞ് ഗ്രാമത്തിനാകെ ദോഷം ചെയ്യുമെന്നുമാണ് ഗ്രമവാസികള്‍ പറയുന്നത്.

Top