കോണ്‍ഗ്രസില്‍ പ്രത്യക്ഷ മീറ്റിങുകള്‍ വേണ്ടെന്ന് എ,ഐ ഗ്രൂപ്പുകള്‍

തിരുവനന്തപുരം: കോണ്‍ഗ്രസില്‍ പ്രത്യക്ഷ മീറ്റിങുകള്‍ വേണ്ടെന്ന തീരുമാനവുമായി എ, ഐ ഗ്രൂപ്പുകള്‍. അണികള്‍ വിട്ടുപോവില്ലെന്നാണ് ഗ്രൂപ്പുകള്‍ കരുതുന്നത്. പാര്‍ട്ടി നടപടികള്‍ ഏകപക്ഷീയമാണെന്നാണ് ഗ്രൂപ്പുകളുടെ നിലപാട്. ഗ്രൂപ്പ് നേതാക്കള്‍ക്കെതിരായ സൈബര്‍ ആക്രമണങ്ങള്‍ ആരുടെയോ നിര്‍ദ്ദേശത്തിലാണെന്നും സംശയിക്കുന്നു.

അതേസമയം, ഉമ്മന്‍ ചാണ്ടിയും രമേശ് ചെന്നിത്തലയും അടക്കമുള്ള ഗ്രൂപ്പ് നേതാക്കളെ അപമാനിക്കുന്ന നേതാക്കള്‍ക്കെതിരെ നടപടിയില്ല. എന്നാല്‍, കെസി വേണുഗോപാലിനെതിരെയും ഔദ്യോഗിക പക്ഷത്തിനെതിരെയും വിമര്‍ശനം ഉന്നയിക്കുന്ന ആളുകള്‍ക്കെതിരെ നടപടി വരികയും ചെയ്യുന്നു. ഇത് ഇരട്ടനീതിയാണെന്ന വിലയിരുത്തലും ഉണ്ട്. ഇത് ഹൈക്കമാന്‍ഡിനെ അറിയിക്കും. ഇത് തുടരുകയാണെങ്കില്‍ സംഘടനാ തെരഞ്ഞെടുപ്പ് നടത്തണമെന്ന ആവശ്യവും ഉണ്ട്.

 

Top