വാര്‍ത്തയില്‍ ഇടം നേടാന്‍ ഉടുതുണിയും ബല്‍റാം പൊക്കിക്കാണിക്കുമെന്ന് ഷംസീര്‍

കണ്ണൂര്‍: വാര്‍ത്തയില്‍ ഇടം നേടാന്‍ ഉടുതുണി പൊക്കിക്കാണിക്കാനും മടികാണിക്കാത്തവനാണ് വി.ടി.ബല്‍റാം എം.എല്‍.എ എന്ന് ഡി.വൈ.എഫ്.ഐ സംസ്ഥാന പ്രസിഡന്റ് എ.എന്‍ ഷംസീര്‍ എം.എല്‍.എ.

എ.കെ.ജിക്കെതിരെ നടത്തിയ പരാമര്‍ശം ക്രൂരമാണ്. ഈ രാജ്യത്തിന് എ.കെ.ജി എന്താണെന്ന് അറിയാം.

‘വാര്‍ത്താ താരമാകാന്‍’ ഇങ്ങനെ വില കുറഞ്ഞ ഏര്‍പ്പാട് മുന്‍പും ബല്‍റാം കാണിച്ചിട്ടുണ്ടെന്നും ഷംസീര്‍ ചൂണ്ടിക്കാട്ടി.

തലസ്ഥാനത്ത് മറ്റ് യുവ പ്രതിപക്ഷ എം.എല്‍.എമാരുടെ കൂടെ നിരാഹാരം കിടന്ന ബല്‍റാമിന് വേണ്ടി മാത്രം 600 ഓളം ഫ്‌ളക്‌സ് ബോര്‍ഡുകളാണ് സ്ഥാപിച്ചത്.

സോഷ്യല്‍ മീഡിയയെ തെറ്റായി ഉപയോഗിക്കാനും ഇയാള്‍ ‘മിടുക്ക് ‘കാട്ടാറുണ്ടെന്നും ഷംസീര്‍ തുറന്നടിച്ചു.

ഇപ്പോള്‍ തിരുത്താന്‍ പറഞ്ഞ സ്വന്തം നേതാക്കളെ തെറി വിളിപ്പിക്കാനാണ് ഇത് ഉപയോഗപ്പെടുത്തുന്നത്.

സഭ്യത വിട്ട് പെരുമാറാന്‍ ഞങ്ങളെ ഞങ്ങളുടെ പാര്‍ട്ടി പഠിപ്പിച്ചിട്ടില്ല. അതുകൊണ്ട് മാത്രമാണ് കൂടുതല്‍ പ്രതികരണം ഇപ്പോള്‍ നടത്താത്തതെന്നും ഷംസീര്‍ പറഞ്ഞു

Top